മണ്ണാര്‍ക്കാട്:ദേശീയപാതാ വികസനത്തിനായി അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായി ഇടപെട്ട അന്നത്തെ ഒറ്റപ്പാലം സബ് കലക്ടറും, നിലവില്‍ പത്തനംതിട്ട ജില്ലാ കലക്ടറുമായ നൂഹ്.പി.ബാവ ഐഎഎസിന് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ആദരിച്ചു. ടിപ്പു സുല്‍ത്താന്‍ റോഡ് ജംഗ്ഷനില്‍ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി അദ്ദേഹത്തെ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളിലേക്ക് സ്വീകരിച്ച് ആനയിച്ചു. പൊതു സമ്മേളനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പികെ ശശി എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തി.കെഎസ്ഇബി മണ്ണാര്‍ക്കാട് ഡിവിഷനും ബിഎസ്എന്‍എല്‍ മണ്ണാര്‍ക്കാട് ഡിവിഷനും ഉപഹാര സമര്‍പ്പണം നടത്തി.റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുത്ത കെട്ടിട ഉടമകളെയും വ്യാപാരികളെയും ആദരിച്ചു.സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ഒ.പി. ഷരീഫ്,പുരുഷോത്തമന്‍, റൂറല്‍ ബാങ്ക് സെക്രട്ടറി, പഴേരി ഷെരീഫ് ഹാജി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പുഷ്പാനന്ദന്‍, മന്‍സൂര്‍, മാസിദ സത്താര്‍, പി.ആര്‍.സുരേഷ്, സദക്കത്തുള്ള പടലത്ത്, അബ്ദുല്‍ ഹാദി എന്നിവര്‍ സംസാരിച്ചു.സേവ് മണ്ണാര്‍ക്കാട് ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍ സ്വാഗതവും സേവ് ഖജാന്‍ജി ശിവപ്രകാശ് നന്ദിയും പറഞ്ഞു.