പാലക്കാട്: പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ ജില്ലയെ പൂർണമായും പ്ളാസ്റ്റിക്  വിമുക്തമാക്കുവാനുള്ള യജ്ഞത്തിൽ പങ്കാളികളാവുകയാണ് കുടുംബശ്രീ പ്രവർത്തകർ. തുണി, പേപ്പർ, ജ്യൂട്ട് തുടങ്ങിയവ ഉപയോഗിച്ചുള്ള ബാഗുകളും സഞ്ചികളും  നിർമിച്ച് പ്ലാസ്റ്റിക്കിന് ബദൽ മാർഗങ്ങൾ കണ്ടെത്തുകയാ ണിവർ. കൂടാതെ,കതിർക്കുല, മുള, നാളികേരത്തോട് തുടങ്ങിയവകൊണ്ട് നിർമിക്കുന്ന ഉൽപ്പന്നങ്ങളും ഇവർ വിപണിയിലെത്തിക്കുന്നു. മൺപാത്ര നിർമാണവും സജീവമായി നടക്കുന്നുണ്ട്. പ്രത്യേക പരിശീലനം  നേടിയ കുടുംബശ്രീ പ്രവർത്തകർ 71 യൂണിറ്റുകളിൽ പൂർണമായും ഉൽപ്പന്നങ്ങൾ നിർമിക്കുന്നു. പുതിയ യൂണിറ്റുകൾ ആരംഭിക്കുവാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. കൂടുതൽ അംഗങ്ങൾക്ക് പരിശീലനവും നൽകി വരുന്നുണ്ട്. വത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള ബാഗുകൾ, പേഴ്‌സുകൾ, ഫയൽ, പേന, തുടങ്ങി ആഭരണങ്ങൾ വരെ പ്ലാസ്റ്റിക്കിതര ഉൽപ്പന്നങ്ങൾ കൊണ്ട് നിർമിച്ച് ജില്ലയിൽ വിതരണം ചെയ്യുന്നു. പ്ലാസ്റ്റിക്‌ നിരോധനം പൂർണമായും നിലവിൽ വരുന്നതിനാൽ ഇവയ്ക്ക് ആവശ്യക്കാരേ റിവരികയാണ്. കടകളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി വരുന്ന ഓർഡറുകൾക്കനുസരിച്ചും നിർമിച്ച് നൽകുന്നുണ്ട്. വത്യസ്ത നിറങ്ങളിലും മോഡലുകളും ഇറങ്ങുന്ന ആകർഷണീയമായ ബാഗുക ളും പേഴ്‌സുകളും പുത്തൻ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. നിർമാണത്തിനാവശ്യമായ ഗുണമേന്മയുള്ള മെറ്റീരിയലുകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നു. ജില്ലയിലാവശ്യമായ തുണിസഞ്ചികളിൽ ഭൂരിഭാഗവും കുടുംബശ്രീ പ്രവർത്തകർ തന്നെ നേരിട്ടെത്തിക്കുമെന്നത്  വ്യാപാരികൾക്കും ആശ്വാസമാണ്. ഇത് സ്ത്രീകൾക്ക് മികച്ച വരുമാന മാർഗവും നൽകുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!