തച്ചനാട്ടുകര:ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പുഴ കളുടെ സംരക്ഷണത്തിനും സുഗമമായ ഒഴുക്കിനുമായി നടത്തുന്ന നീര്‍ച്ചാല്‍ വീണ്ടെടുപ്പ് ക്യാമ്പയ്ന്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി തച്ചനാട്ടുകര പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് കമറുല്‍ ലൈല നിര്‍വഹിച്ചു. കരിങ്കല്ലത്താണി തൊടുകാപ്പ് ഭാഗത്ത് ചെറുംപാടം തോട് ശുചീകരിച്ചു കൊണ്ട് പദ്ധതിക്ക് പഞ്ചാ യത്തില്‍ തുടക്കമിട്ടു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. സിദ്ദീഖ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ആറ്റ ബീവി, മെമ്പര്‍മാരായ രജനിപ്രിയ, രമണി സൈലാബി അസി സ്റ്റന്റ് സെക്രട്ടറി ലിജി,പ്ലാന്‍ ക്ലാര്‍ക്ക് നിവിന്‍ നിസ്സാം,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷ, എന്‍.ആര്‍.ഇ.ജി.എസ് ഉദ്യോഗസ്ഥരായ നാസര്‍, സെയ്ദ് എന്നിവര്‍ പങ്കെടുത്തു.ശുചീകരണ യജ്ഞത്തില്‍ നാട്ടുകാരോടൊപ്പം കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് അംഗ ങ്ങള്‍, യുവജന ക്ലബ്ബുകള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുഴകളിലേക്കും തോടുകളിലേക്കും വീണ്ടുവിചാരമില്ലാതെ മാലിന്യങ്ങള്‍ വലിച്ചെ റിയുന്നതും ഒഴുക്കി വിടുന്നതും കാരണം പുഴകള്‍ ഭീതിജനകമായ രീതിയില്‍ മലിനപ്പെടുന്ന അവസ്ഥയിലാണ് പുഴ പുനരുജ്ജീവനം പരിപാടിക്ക് തുടക്കം കുറിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!