പാലക്കാട്: 2021-22 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കണമെന്നും മുഴുവന്‍ ഒഴിവിലേക്കും അധ്യാപക നിയ മനം നടത്തണമെന്നും കേരളാ സ്റ്റേറ്റ് ടീച്ചേഴ്‌സ് മൂവ്‌മെന്റ് ജില്ലാ സ മ്മേളനം ആവശ്യപ്പെട്ടു. ടെസ്റ്റ് ക്വാളിഫൈഡ് അധ്യാപകര്‍ക്കു മാ ത്രം പ്രധാന അധ്യാപകരായി സ്ഥാന കയറ്റം നല്‍കുയെന്ന കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കുക,ഹയര്‍ സെക്കണ്ടറി ജൂനിയര്‍ തസ്തി ക പാര്‍ട്ട് ടൈമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക,അഞ്ച് വര്‍ഷം പൂര്‍ത്തിയായ ജൂനിയര്‍ അധ്യാപകരെ സീനിയറാക്കുക, എല്‍പി, ഹയര്‍ സെക്കണ്ടറി,വിഎച്ച് സി മേഖലകളില്‍ കായിക അധ്യാപക തസ്തിക സൃഷ്ടിക്കുക,എല്ലാ വിദ്യാലയങ്ങളിലും സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുക,ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കായി പരിമിതപ്പെടു ത്തുക,പ്രമോഷന് ജൂനിയര്‍ സര്‍വീസ് കൂടി പരിഗണിക്കുക,ഒരേ തസ്തികയില്‍ എയ്ഡഡില്‍ നിന്നും പിഎസ് സി വഴി സര്‍ക്കാര്‍ സ്‌കൂളി ലെത്തുന്ന അധ്യാപകരുടെ വേതനം സംരക്ഷിക്കുക,ജനാധിപത്യ മതേതര ഫെഡറല്‍ മൂല്യങ്ങളെ തകര്‍ക്കുന്ന പുതിയ ദേശീയ വിദ്യാ ഭ്യാസ നയത്തോടുള്ള സര്‍ക്കാര്‍ മൗനം അവസാനിപ്പിക്കുക തുട ങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പാലക്കാട് ഗവ.മോയന്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അബൂ ഫൈസല്‍ ഉദ്ഘാടനം ചെയ്തു.അധ്യാപകരുടെ അക്കാദമിക, അഭി പ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സര്‍ക്കാര് സമീപനം തീര്‍ത്തും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാ ണെന്ന് അദ്ദേഹം പറഞ്ഞു.കെ എസ് ടി എം സംസ്ഥാന ട്രഷറര്‍ ഇ.എച്ച്.നാസര്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി ഫാറൂഖ് വി. ഐ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സര്‍വീസില്‍ നിന്നും വിരമിക്കുന്ന പി.കെ മുഹമ്മദാലി മാസ്റ്റര്‍,മാജിത ടീച്ചര്‍ എന്നിവര്‍ യാത്രയയപ്പ് നല്‍കി. കെ എസ് ഇ എം ജില്ലാ സെക്രട്ടറി അബ്ദുറസാഖ് സംസാരിച്ചു.ജില്ലാ പ്രസിഡന്റ് പി.എ സലാഹുദ്ദീന്‍ സ്വാഗതവും മീഡിയ സെക്രട്ടറി കെ.ടി ശൈഖ് മുത്തുട്ടി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍:വി.ഐ ഫാറൂഖ് (ജില്ലാ പ്രസിഡന്റ്),എം.കെ സുമയ്യ (വൈസ് പ്രസിഡന്റ്),ശൈഖ് മുത്തുട്ടി (ജനറല്‍ സെക്രട്ടറി), എന്‍.കെ ഹുസൈന്‍,സാജിത (ജോയിന്റ് സെക്രട്ടറി),ടി.എ സിദ്ദീഖ് (ട്രഷറര്‍).പി.എം ബഷീര്‍,എസ്.യൂനസ് സലീം,ഷൗക്കത്തലി, സലാം, പി.പ്രജിത മോള്‍,എന്‍ താഹിറ,ബല്‍ക്കീസ് (ജില്ലാ കമ്മിറ്റി അംഗ ങ്ങള്‍)സംസ്ഥാന ട്രഷറര്‍ ഇ.എച്ച് നാസര്‍ തെരഞ്ഞെടുപ്പിന് നേതൃ ത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!