പാലക്കാട്: ‘തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും സ്ത്രീകള്‍ സ ജീവ സാന്നിധ്യമാകട്ടെ ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ‘ശലഭ’ പദ്ധതി യുടെ ഭാഗമായി 20,000 മെന്‍സ്ട്രല്‍ കപ്പ് വിതരണവുമായി പാലക്കാ ട് ജില്ലാ പഞ്ചായത്ത്.ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ സഹരണത്തോടെ കേരളത്തിലെ തന്നെ ഒരു ജില്ലാ പഞ്ചായത്ത് ഏ റ്റെടുത്തു നടത്തുന്ന ആദ്യത്തെ പദ്ധതിയാണ് ശലഭ.സമൂഹത്തിലെ മുന്നണിപോരാളികളായി പ്രവര്‍ത്തിച്ചു വരുന്ന സ്ത്രീകളില്‍ ആര്‍ ത്തവ അവബോധം സൃഷ്ടിക്കുവാനും മെച്ചപ്പെട്ട ശുചിത്വവും ഒപ്പം സൗകര്യപ്രദമായി ഉപയോഗിക്കാനും കഴിയുന്ന മെന്‍സ്ട്രല്‍ കപ്പ് പോലുള്ളവ പ്രോത്സാഹിപ്പിക്കുവാനും ഈ പദ്ധതികൊണ്ട് ഉദ്ദേശി ക്കുന്നു.

ഇത്തരത്തില്‍ ജില്ലയിലെ അംഗന്‍വാടി ജീവക്കാര്‍ , ആശാ വര്‍ക്ക ര്‍മാര്‍, സെയ്ല്‍സ് ഗേള്‍സ് തുടങ്ങിയ മുന്നണി പോരാളികളായ സ്ത്രീകളുടെ ഇടയില്‍ നിന്നുമായി 20,000 സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്. പ്ര സിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. പാഡുകളും ഡയപ്പറുകളും വലിയ പാരിസ്ഥിക മലിനീകരണം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തി ല്‍ പ്രകൃതി സൗഹൃദ രീതികളിലേക്ക് മാറണമെന്നും സമൂഹം ചര്‍ച്ച ചെയ്യണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു .മെന്‍സ്ട്ര ല്‍ കപ്പ് വിതരണോദ്ഘാടനത്തിന് ശേഷം ആര്‍ത്തവത്തെക്കുറിച്ചും മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗത്തെ കുറിച്ചുമുള്ള ഹ്രസ്വ അവ ബോധ ചലച്ചിത്ര പ്രദര്‍ശനവും പാനല്‍ ചര്‍ച്ചയും നടന്നു.

ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി അധ്യ ക്ഷനായ പരിപാടി യില്‍ ഡി എം ഒ ഡോ. റീത്ത , വനിതാ സംരക്ഷ ണ ഓഫീസര്‍ വി എസ് ലൈജു, ജില്ലാ പഞ്ചായത് സെക്രട്ടറി എം. രാമന്‍കുട്ടി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എ. ഷാബിറ ടീച്ചര്‍ , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണിക്കൃഷ്ണന്‍, കെ.ബീന, പ്രീത തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!