മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആവിഷ്‌കരിച്ച കേരള സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി ദേശീയ തലത്തിലേക്ക്.ഈ മാസം 16ന് ലഖ്‌നൗവില്‍ വെച്ച് നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ അന്റ് മൈക്രോ ഫൈനാന്‍സ്,ബാങ്കേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ് മെന്റില്‍ വെച്ച് നടത്തുന്ന ദേശീയ ശില്‍പ്പശാലയില്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നതിനായി പദ്ധതി ഉപജ്ഞാതാവ് ബാങ്ക് സെക്രട്ടറി എം പുരുഷോത്തമനെ പാനലിസ്റ്റായി തെരഞ്ഞെടുത്തു. ഇന്ത്യയില്‍ മൈക്രോ ഫിനാന്‍സിന്റെ ഭാവി വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും എ്ന്ന വിഷയത്തെ അധികരിച്ചാണ് ശില്‍പ്പശാല.