ഒലവക്കോട്:മൂന്നു ദിവസങ്ങളിലായി പാലക്കാട് തുടര്‍ന്നിരുന്ന ഇരുപത്തിയാറാമത് വനം കായിക മേള സമാപിച്ചു.443 പോയി ന്റു കളോടെ ഈസ്റേറണ്‍ സര്‍ക്കിള്‍ ഒന്നാം സ്ഥാനം നേടി.381 പോയി ന്റുമായി സതേണ്‍ സര്‍ക്കിളിനാണ് രണ്ടാം സ്ഥാനം. 317 പോയിന്റു നേടി നോര്‍ത്തേണ്‍ സര്‍ക്കിള്‍ മുന്നാം സ്ഥാനവും നേടി. സമാപന പരിപാടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ ഐ. എഫ്.എസ് ഉദ്ഘാടനം ചെയ്തു.മല്‍സര വിജയി കള്‍ക്ക് അദ്ദേഹം സമ്മാനവിതരണം നടത്തി.പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിംങ് ഷാമി അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പള്‍ ചീഫ് ഫോറസ്ടര്‍ കണ്‍സര്‍വേററര്‍ ഡി. കെ വര്‍മ്മ ഐ.എഫ്.എസ്, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, അകത്തേത്തറ ഗ്രാമ പഞ്ചായത്തംഗം കെ സുരേഷ്തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഡിവിഷണല്‍ ഫോറസ്ട് ഓഫീസര്‍ നരേന്ദ്രനാഥ് വേലൂരി ഐ.എഫ്.എസ് നന്ദി പറഞ്ഞു.റെയില്‍വേ കോളനി ഗ്രൗണ്ടിലായി രുന്നു സമാപന ചടങ്ങുകള്‍ നടന്നത്. റെയില്‍ കോളനി ഗ്രൗണ്ടടക്കം ആറു സ്ഥലങ്ങളില്‍ വെച്ചാണ് കായിക മേളയിലെ മല്‍സരങ്ങള്‍ നടന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!