കാഞ്ഞിരപ്പുഴ: ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡ് പണി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി.ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ ഉദ്ഘാടനം ചെ യ്തു.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ടി കുമാരന്‍ അധ്യക്ഷനായി. ഡി സിസി ജനറല്‍ സെക്രട്ടറി സി അച്ചുതന്‍,ബ്ലോക്ക് പഞ്ചായത്ത് വൈ സ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജി ടോമി,ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മെമ്പര്‍മാരായ രാജന്‍, പ്രിയ, ദിവ്യ, സ്മിത ജോസഫ്, റീന, ബ്ലോക്ക് ഭാരവാഹികളായ ചെറുകര ബേ ബി, എ.വി മുസ്തഫ,ജോസ് മോനിച്ചന്‍,പൊറ്റശ്ശേരി സര്‍വ്വീസ് സഹകര ണ ബാങ്ക് പ്രസിഡണ്ട് ജയപ്രകാശ് നെടുങ്ങാടി,യൂത്ത് കോണ്‍ഗ്രസ് നേതാവ് ലിറാര്‍ സംസാരിച്ചു.