കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടു ത്തിയ വയോജന പരിരക്ഷയുടെ ഭാഗമായുള്ള കട്ടില്‍ വിതരണ ത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍വ്വഹിച്ചു. 220 പേര്‍ക്കാണ് കട്ടില്‍ നല്‍കുന്നത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശി ഭീമനാട് അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി മെമ്പര്‍മാരായ വിനീത.കെ,കെ.ടി അബ്ദുള്ള, ഐ.സി.ഡി എസ് സൂപ്പര്‍വൈസര്‍ കെ.വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.