തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും കേ രള നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം രൂപീകരിച്ച ജില്ലാ കളക്ടറു ടെ അധ്യക്ഷതയിലുള്ള ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മേയ് 31 വരെ സമയം നീട്ടി നല്‍കാന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവായി.രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാ ല്‍ ഉത്സവങ്ങള്‍ നടത്തുന്നതിനും ആനയെ എഴുന്നള്ളിക്കുന്നതിനും ക്ഷേത്രാചാരങ്ങള്‍ നടപ്പിലാക്കുന്നതിനും സാധിക്കുന്നില്ലെന്ന് ചൂണ്ടി ക്കാട്ടി സര്‍ക്കാരിന് നിരവധി അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തി ലാണ് നടപടി.
ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍ക രുത്.2012-ല്‍ ഉണ്ടായിരുന്ന പൂരങ്ങളില്‍ മാത്രമേ ആനയെ ഉപയോഗി ക്കാന്‍ അനുവാദം നല്‍കാവൂ, 2012-ല്‍ ഉണ്ടായിരുന്ന ആനകളുടെ എണ്ണം മാത്രമേ ഓരോ പൂരത്തിനും തുടര്‍ വര്‍ഷങ്ങളിലും ഉണ്ടാകാ ന്‍ പാടുള്ളു എന്നിങ്ങനെയാണ് 2013 ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ മാറ്റി ചട്ടം 10(3) പ്രകാരം പരമ്പരാഗത ഉത്സവങ്ങളില്‍ ആനകളുടെ എണ്ണം വര്‍ദ്ധി പ്പിക്കുന്നതും പുതിയ ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കു ന്നതും നിരുത്സാഹപ്പെടുത്തണം എന്ന് മാത്രം ചേര്‍ത്ത് ഇളവു വരു ത്താന്‍ വനം മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനി ച്ചിട്ടുണ്ട്. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കൂയെന്നും മന്ത്രി അറിയിച്ചു.