മണ്ണാര്‍ക്കാട്: പാപ്‌കോസ് ഓണററി സെക്രട്ടറിയായി നിയമിതനായ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ആദ രിച്ചു.സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയ മുറ്റത്തെ മുല്ല പദ്ധതി, വ്യാപാ രികളെ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സാമ്പ ത്തികമായി സഹായിക്കുന്ന കോ-വിന്‍ ലോണ്‍ പദ്ധതി എന്നിവ നട പ്പിലാക്കുക വഴി പൊതു സമൂഹത്തിന് വളരെയധികം സഹായങ്ങ ള്‍ ചെയ്യാന്‍ റൂറല്‍ ബാങ്ക് സെക്രട്ടറിയായ പുരുഷോത്തമന് കഴി ഞ്ഞിട്ടുണ്ടെന്ന് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം പറഞ്ഞു. മണ്ണാര്‍ക്കാട് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ചു ക്കാന്‍ പിടിക്കുന്നത് പുരുഷോത്തമനാണ്.മണ്ണാര്‍ക്കാട്ടെ വ്യാപാരി കളുടെ ഈ ആദരവ് സ്‌നേഹപൂര്‍വ്വം ഏറ്റുവാങ്ങുന്നതായും, ഇത്തരം ആദരവ് തന്റെ ജീവിതത്തിലെ പൊതുപ്രവര്‍ത്തകന് എന്നും കൂടു തല്‍ കരുത്തും, ഊര്‍ജവും നല്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണാര്‍ ക്കാട് യൂണിറ്റ് ഭാരവാഹികളായ രമേഷ് പൂര്‍ണ്ണിമ, ജോണ്‍സണ്‍, കൃ ഷ്ണകുമാര്‍, കൃഷ്ണദാസ്, ഷമീര്‍ വികെഎച്ച്, ഡേവിസണ്‍, മണി നെച്ചു ള്ളി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.