മണ്ണാര്‍ക്കാട്: കോവിഡ് സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ നട ക്കുന്ന ഉത്സവങ്ങളില്‍ കാള -കുതിര വേലകള്‍ നടത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതി വേണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ല യില്‍ നടത്താന്‍ പോകുന്ന പൂരങ്ങളുടെയും ഉത്സവങ്ങളുടെയും നട ത്തിപ്പ് സംബന്ധിച്ച്ജി ല്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേ ഴ്‌സണും ജില്ലാ കളക്ടറുമായ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയി ല്‍ ഓണ്‍ലൈനായി നടന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് മൂ ന്നാം തരംഗ പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ നടത്തുന്നതിന് സര്‍ക്കാ ര്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ പൂരങ്ങളു ടെ ഉത്സവങ്ങളുടെയും നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടു ക്കുന്നതിന് യോഗം ചേര്‍ന്നത്
തീരുമാനങ്ങള്‍
- നാട്ടാന പരിപാലന ചട്ടം പ്രകാരം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി മാര്‍ച്ച് 15 വരെ ആന എഴുന്നള്ളിപ്പിന് അനുവാദം നല്‍കിയിട്ടുള്ള ഉത്സവങ്ങള്‍ യോഗം അംഗീകരിച്ചു
- നാട്ടാന പരിപാലന ചട്ടം പ്രകാരം ജില്ലാ മോണിറ്ററിങ് കമ്മിറ്റി അംഗീകരിക്കുന്ന ഉത്സവങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി ലഭ്യമാക്കണം. അതിന് വേണ്ട നടപടികള്‍ ഡെപ്യൂട്ടി കളക്ടര്‍( ജനറല്‍) സ്വീകരിക്കണം
- കാള/ കുതിര വേലകള്‍ നടത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതി വേണം. എഴുന്നള്ളിപ്പിക്കുന്ന കുതിരകളുടെയും കാളകളുടെയും
പങ്കെടുക്കുന്ന ആളുകളുടെയും എണ്ണം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം - പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന്12 ദേശങ്ങള്‍ക്ക് രണ്ട് കാളകള്‍ വീതം ആകെ 24 കാളകളെ എഴുന്നള്ളിക്കാം
- ജില്ലയില്‍ നടത്തുന്ന ഉത്സവങ്ങള്‍ സംബന്ധിച്ച് പ്രാദേശിക തലത്തില്‍ എടുക്കുന്ന ഔദ്യോഗിക തീരുമാനങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി നിര്‍ബന്ധം. പ്രാദേശിക തലത്തില്‍ നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിനെയും ഡി.ഡി.എം.എയുടെയും ഉത്തരവുകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുന്ന കാര്യം ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം.
- ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനങ്ങള്‍ക്ക് പുറമേ ഉത്സവം നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ യഥാസമയം പുറപ്പെടുവിക്കുന്ന തീരുമാനങ്ങള്‍ക്ക് വിധേയമായി മാത്രമേ വരും ദിവസങ്ങളില്‍ പൂരങ്ങളും ഉത്സവങ്ങളും നടത്താന്‍ പാടുകയുള്ളൂ
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, അഡീ ഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍, ജില്ലാ മെഡിക്കല്‍ ഓഫീ സര്‍ ഡോ. കെ.പി റീത്ത, റവന്യൂ- പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.