കോട്ടോപ്പാടം:വനസമ്പത്തിനെ വിഴുങ്ങുന്ന കാട്ടുതീയെ പ്രതിരോ ധിക്കാനും ജനങ്ങളില്‍ അവബോധം വളര്‍ത്താനും ഇനി വനംവകു പ്പിനൊപ്പം പുറ്റാനിക്കാട് സന്നദ്ധസേനയുമുണ്ടാകും.കാടിന് കാവ ലാകാന്‍ പുറ്റാനിക്കാടിലെ 25 അംഗ സേന കച്ചമുറുക്കുകയാണ്. കേരള വനം വന്യജീവി വകുപ്പ്,മണ്ണാര്‍ക്കാട് വനം ഡിവിഷന്‍, തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍,പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി അന്റ് റിക്രിയേഷന്‍ സെന്റര്‍ എന്നിവര്‍ സംയുക്തമായി സംഘടി പ്പിച്ച നാട്ടുകൂട്ടത്തിലാണ് കാട്ടുതീ പ്രതിരോധ സന്നദ്ധ സേന രൂപീക രിച്ചത്. ലൈബ്രറി പ്രസിഡന്റ് സി മൊയ്തീന്‍ കുട്ടി യാണ് സേനയുടെ കോ ഓര്‍ഡിനേറ്റര്‍. സന്നദ്ധ സേനയിലെ അംഗങ്ങളും വനം ഉദ്യോ ഗസ്ഥരും ലൈബ്രറി ഭാരവാഹികളും ഉള്‍പ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീ കരിച്ച് യഥാസമയം വിവരങ്ങള്‍ കൈമാറും.സേനയുടെ പ്രത്യേക യോഗം ഉടന്‍ വിളിച്ച് ചേര്‍ത്ത് വനംവകുപ്പ് ഉദ്യോഗസ്ഥ രുടെ സാന്നി ദ്ധ്യത്തില്‍ ഭാവി പരിപാടികള്‍ തയ്യാറാക്കും. വന സംരക്ഷണത്തി ന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി വനംവകുപ്പ് നടത്തു ന്ന പ്രവര്‍ത്തനങ്ങളില്‍ ജനകീയ സഹകരണം ഉറപ്പാക്കുന്നതിനാ യാണ് പുറ്റാനിക്കാട് കാട്ടുതീക്കെതിരെ നാട്ടുകൂട്ടം സംഘടിപ്പിച്ചത്. പ്ലാച്ചോട് ചേര്‍ന്ന നാട്ടുകൂട്ടം മണ്ണാര്‍ക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ യു ആഷിഖ് അലിയും കാട്ടു തീ പ്രതി രോധ സന്നദ്ധ സേന കോട്ടോ പ്പാടം പഞ്ചായത്തംഗം എ സുബ്രഹ്മ ണ്യനും ഉദ്ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് സി മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. തിരുവിഴാംകുന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിഎസ്എസ് ഡിവിഷന്‍ കോര്‍ഡി നേറ്ററും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുമായ പി മോഹനകൃഷ്ണന്‍ ക്ലാസ്സെടുത്തു. സന്തോഷ് ലൈബ്രറി അന്റ് റിക്രിയേഷന്‍ സെന്റര്‍ സെക്രട്ടറി എം ചന്ദ്രദാസന്‍ സ്വാഗതവും ഷൗക്കത്തലി നന്ദിയും പറഞ്ഞു. മണ്ണാര്‍ക്കാട് ഒലിവ് നാടന്‍ പാട്ട് ഗവേഷണ കേന്ദ്രം അംഗം സന്ദീപ് അമ്പാഴക്കോടിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്നും ഉണ്ടായി.