അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് മുണ്ടക്കുന്ന് വാര്‍ഡ് സുരക്ഷയുടെ ഭാഗമായി സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം സംഘടിപ്പിച്ചു, കോട്ടപ്പള്ള മുതല്‍ കപ്പുപറമ്പ് പ്രദേശംവരെ നാല് കിലോമീറ്റര്‍ ദൂരം റോഡി ന്റെ ഇരു വശത്തും തിങ്ങിനിറഞ്ഞ് നിന്ന് കാട് മുണ്ടക്കുന്ന് ജനകീയ കൂട്ടായ്മയില്‍ വെട്ടിമാറ്റി മാലിന്യങ്ങള്‍ സംസ്‌കരിച്ച് വൃത്തിയാക്കി. വാര്‍ഡിലെ കുടുംബശ്രീ പ്രര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തൊഴി ലുറപ്പ് തൊഴിലാളികള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നൂറ്റി നാല്‍ പ്പത്തിയാറ് പേര്‍ ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി. മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.റഫീഖ ഉദ്ഘാ ടനം ചെയ്തു പഞ്ചായത്തംഗം സി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.ഹംസപ്പ, എം.പി.എ.ബക്കര്‍ മാസ്റ്റര്‍, വി.അബ്ദുല്ല മാസ്റ്റര്‍ പി ജയശങ്കരന്‍ മാസ്റ്റര്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ സി ഷൗക്കത്തലി, തച്ചനാട്ടുകര പഞ്ചാ യത്ത് വി.ഇ.ഒ സി.ഗഫൂര്‍, മേലാറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ യൂസഫ് തെക്കന്‍’ ആശാ പ്രവര്‍ത്തകരായ സി.പ്രസന്ന, ടി. റംല, കുടുംബശ്രീ പ്രസിഡന്റ് വി, ഫസീല ,എ.ഡി.എസ് അംഗം കെ.ഉഷ ടി. സുരേഷ് ബാബു, പി.ഷാനീര്‍ ബാബു , പി.സജീഷ് സി.ഷൗക്ക ത്തലി, ഒ.നിജാസ്, പി.പി.സദ റൂദീന്‍, പി.ഷാജി, കെ.മുബഷിര്‍ സി.ദില്‍ഷാദ്, സി.അനുഫ് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!