കോങ്ങാട് :കേരളത്തിലെ വിദ്യാഭ്യാസ നിലവാരം രാജ്യത്തെ ഏറ്റവും മികച്ച തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അധ്യാപകരുടെ പങ്ക് ഏറെ വലുതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കോങ്ങാട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഹൈടെക്ക് സ്‌കൂള്‍ പ്രഖ്യാപനം കോങ്ങാട് ജി എല്‍ പി സ്‌കൂളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ വിദ്യാര്‍ത്ഥികളില്‍ ഓരോ കുട്ടിയും ഓരോ പ്രതിഭകളാണ്. ആ പ്രതിഭയെ കണ്ടെത്തി വളര്‍ത്തുന്നതില്‍ പ്രൈമറി അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്. പാഠ്യ പദ്ധതിക്ക് അപ്പുറം കുട്ടികളില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള മനസുണ്ടാക്കണം. അക്കാദമിക നിലവാരം ഉയര്‍ത്താനാണ് ശ്രമം ഉണ്ടാവേണ്ടത്. എങ്കില്‍ മാത്രമേ വിദ്യാഭ്യാസം ലോകനിലവാര ത്തിലേക്ക് ഉയരൂ. അതിനുവേണ്ട ഭൗതിക സാഹചര്യം മുഴുവന്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം, സംസ്ഥാനത്തെ മികച്ച വിദ്യാലയ, പിടിഎ, അധ്യാപക പുരസ്‌ക്കാര നേട്ടങ്ങള്‍ക്കുള്ള പൗര സ്വീകരണം ഉദ്ഘാടനം എന്നിവയും അദ്ദേഹം നിര്‍വഹിച്ചു.കെ. വിജയ ദാസ് എംഎല്‍എ അധ്യക്ഷനായി. കോങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് പി.ലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി. ബിന്ദു, നിറവ് ചെയര്‍മാന്‍ അഡ്വ. പി എ ഗോകുല്‍ദാസ്, പ്രധാന അധ്യാപകന്‍ സി സി ജയശങ്കര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.