മണ്ണാര്‍ക്കാട്:വിലക്കയറ്റം സൃഷ്ടിക്കുന്ന ജിഎസ്ടിയുടെ വര്‍ധനവിനെ തിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ജില്ലാ വൈസ് പ്ര സിഡന്റ് ലിയാക്കത്തലി അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്ര സിഡന്റ് രമേഷ് പൂര്‍ണിമ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി ബാസി ത്ത് മുസ് ലിം,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീര്‍ മണ്ണാര്‍ക്കാട്, ഷമീം കരുവള്ളി,മുഫീന ഏനു,എന്‍ ആര്‍ സു രേഷ്,ഷൗക്കത്ത് തെ ങ്കര,ഷാജി തിരുവിഴാംകുന്ന്,ജയശങ്കര്‍ കൊട ക്കാട്,നാഥന്‍ ഗൂളിക്കട വ്,മുഹമ്മദ് പാലോട്,മോഹനന്‍ ചങ്ങലീരി ,കാദര്‍ മാസ്റ്റര്‍ പയ്യനെടം സംസാരിച്ചു.
ടെസ്റ്റ് പര്‍ച്ചേയ്‌സിന്റെ പേരില്‍ ചെറുകിട വ്യാപാരികള്‍ക്ക് 20,000 രൂപ പിഴ ചുമത്തുന്ന ജിഎസ്ടി നടപടി അവസാനിപ്പിക്കുക,ജിഎസ്ടി വര്‍ധനവ് ഒഴിവാക്കുക,പാചക വാതകം,പെട്രോള്‍,ഡീസല്‍ എന്നിവ യുടെ വിലക്കയറ്റം നിയന്ത്രിക്കുക,ബാങ്കുകള്‍ ചുമത്തുന്ന അന്യായ മായ സര്‍വീസ് ചാര്‍ജ്ജുകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങ ളും ഉന്നയിച്ചായിരുന്നു സമരം.