മണ്ണാര്‍ക്കാട്: താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി. വനിതകള്‍ക്ക് നാ മമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പര മാവധി ഒരു ലക്ഷം വരെയുള്ള വായ്പ അനുവദിക്കുന്ന റീ-ലൈഫ് സ്വ യം തൊഴില്‍ പദ്ധതിയിലേക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസ ന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയം അപേക്ഷ ക്ഷണിച്ചു. 1,20,000 രൂപയില്‍ കവിയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള 25 നും 55 നും മധ്യേ പ്രായമുള്ള പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളി ലെ വനിതകള്‍ക്ക് അപേക്ഷിക്കാം. അഞ്ച് ശതമാനം വാര്‍ഷിക പലി ശ നിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്.

പദ്ധതി പ്രകാരം പച്ചക്കറി-മത്സ്യകൃഷി, ആടുവളര്‍ത്തല്‍, പശു വളര്‍ ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്‌കരണം, കാറ്ററിങ്, പെട്ടിക്കട, തട്ടുകട, പപ്പട നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, നോട്ട്ബുക്ക് ബൈന്‍ ഡിങ്, കരകൗശല നിര്‍മ്മാണം, ടൈലറിംഗ്, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി ചെറിയ മൂലധനത്തില്‍ തുടങ്ങാവുന്ന നാമമാത്ര/ ചെറുകിട സംരംഭ ങ്ങള്‍ ആരംഭിക്കാം. നിലവില്‍ ബാങ്കുകള്‍/ ധനകാര്യ സ്ഥാപനങ്ങളി ല്‍ നിന്ന് വായ്പ എടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സം രംഭങ്ങള്‍ നടത്തുന്നവര്‍ക്ക് അവ വികസിപ്പിക്കുന്നതിനായും തുക ഉപയോഗിക്കാം.

താത്പര്യമുള്ളവര്‍ www.ksbcdc.com ല്‍ അപേക്ഷാഫോറം ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിച്ച് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോ ര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, കെ.ടി.വി ടവേഴ്സ്, യാക്കര റെയില്‍വേ സ്റ്റേഷന് സമീപം, വെസ്റ്റ് ഫോര്‍ട്ട് റോഡ്, പാലക്കാട് വിലാസത്തില്‍ നവംബര്‍ 15 നകം ലഭ്യമാക്കണം. അപേക്ഷാഫോറം നേരിട്ടും ജില്ലാ ഓഫീസുകളില്‍ ലഭിക്കും. സമയബന്ധിതമായി തവണ തുക തിരി ച്ചടയ്ക്കുന്നവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ബാക്ക് എന്‍ഡ് സബ്‌സിഡിയായി വായ്പാ തുകയുടെ 50 ശതമാനം (പരമാവധി 25,000) രൂപ അനുവദിക്കും. ഫോണ്‍: 0491-2505366, 250 5367.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!