അലനല്ലൂര്‍: എടത്തനാട്ടുകര ചൂരിയോട് റബര്‍ തോട്ടത്തില്‍ കാടു വെട്ടാനെത്തിയ അതിഥി തൊഴിലാളിക്ക് നേരെ വന്യജീവിയുടെ ആക്രമണം.യുപി സ്വദേശി രാഹുലിന് നേരെയാണ് വന്യജീവി ആ ക്രമണമുണ്ടായത്.ഇടതു കൈക്ക് പരിക്കേറ്റു.പരിക്ക് സാരമുള്ള തല്ല.ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

ആക്രമിച്ചത് കടുവയാണെന്ന് രാഹുലും കൂടെ ജോലിക്കെത്തിയ വെട്ടത്തൂര്‍ സ്വദേശി കിളിയത്തില്‍ വീട്ടില്‍ കുഞ്ഞാലനും പറ ഞ്ഞു.കാടുവെട്ടാനായി തയ്യാറെടുക്കുന്ന സമയത്ത് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും മുരള്‍ച്ച കേട്ടെന്നും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതോട് കാട്ടില്‍ നിന്നും കടുവ തങ്ങളുടെ നേരെ പാഞ്ഞ ടുക്കുകയായിരുന്നുവെന്നും രാഹുലിന് നേരെ ചാടിയെങ്കിലും കുനിഞ്ഞ് മാറുകയായിരുന്നുവെന്നും കുഞ്ഞാലന്‍ പറഞ്ഞു. വന്യ ജീവിയുടെ നഖം തട്ടിയാണ് പരിക്കേറ്റത്.ഇതോടെ ജോലി നിര്‍ത്തി ഇരുവരും വീട്ടിലേക്ക് മടങ്ങി.കാടുവെട്ട് മെഷീനിന്റെ അനുബന്ധ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗ് വന്യജീവി കടിച്ചെടുത്ത് കൊ ണ്ട് പോയതായി തൊഴിലാളികള്‍ പറഞ്ഞു.

അതേ സമയം കടുവാ ആക്രമണത്തിന്റെ ഞെട്ടലിലാണ് രാഹുല്‍. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ തോട്ടത്തില്‍ ഇരുവരും ജോലി ചെ യ്ത് വരുന്നുണ്ട്.എന്നാല്‍ കടുവയുടേയോ മറ്റ് വന്യജീവിയുടെയോ സാന്നിദ്ധ്യം ഉണ്ടായിട്ടില്ലെന്ന് ഇരുവരും പറഞ്ഞു.വന്യജീവിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രദേശത്ത് പട്രോളിങ് ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ ഉപ്പുകുളത്ത് കിളയപ്പാടത്ത് ടാപ്പിങ് തൊഴിലാളിയായ വെള്ളോങ്ങര ഹുസൈനെ കടുവ ആക്രമിച്ചിരു ന്നു.പിന്നീട് അലനല്ലൂര്‍ പഞ്ചായത്തിന്റെ മലയോര മേഖലയില്‍ പല യിങ്ങളിലായി കടുവ,പുലി തുടങ്ങിയ വന്യമൃഗങ്ങളെ കണ്ടിരുന്ന തായി നാട്ടുകാര്‍ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല. ഇതിനി ടെ നിലവില്‍ പിലാച്ചോലയില്‍ സ്ഥാപിച്ചിരിക്കുന്ന കൂട് ചൂളിയിലേ ക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!