മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍ പ്പെടുത്താനുള്ള ചുമതല അധ്യാപകരുടെമേല്‍ കെട്ടിവെക്കാ നുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡ ണ്ട് കളത്തില്‍ അബ്ദുള്ള പറഞ്ഞു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ടിയു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസിന് മുന്നില്‍ നടത്തിയ നില്‍പ്പു സമരം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.അബൂബ ക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് പാറോക്കോട്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അന്‍വര്‍ സാദത്ത്, ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത് ,ട്രഷറര്‍ കെ.ജി മണികണ്ഠന്‍ , കെ.എ.മനാഫ്, എന്‍.ഷാനവാസലി, പി.മുഹമ്മദാലി, പി.ഹംസ എന്നിവര്‍ സംസാരി ച്ചു.
ചെർപ്പുളശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുള ശ്ശേരി എ.ഇ.ഒ ഓഫീസിന് മുന്നിൽ കോവിഡ് നിയന്ത്രണങ്ങൾ പാ ലിച്ച് നടന്ന നിൽപ്പ് സമരം മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. കെ.എ.അസീസ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ഉപജില്ലാ പ്ര സിഡണ്ട്എ.അബൂബക്കർ അധ്യക്ഷ നായി.സംസ്ഥാന വൈ സ്പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ സെക്രട്ടറി സഫുവാൻ നാട്ടുകൽ,ഉപജില്ലാ ഭാരവാഹികളായ അൽത്താഫ് മംഗലശ്ശേരി, സി.കെ.അബ്ദുൽ ഖാദർ, എം.മുഹമ്മദ് ഷെരീഫ്,റാഫി കുണ്ടൂർകുന്ന് പ്രസംഗിച്ചു.
അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരവും ശമ്പളവും നല്‍കുക, നിര്‍ത്തലാക്കിയ ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുക, ഒഴിവുള്ള അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തുക, ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ഉറപ്പു വരുത്തുക, കോ വിഡ് ഡ്യൂട്ടിയില്‍ നിന്നും അധ്യാപകരെ വിടുതല്‍ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.