ഷോളയൂര്‍:ആനക്കട്ടി വനപ്രദേശത്ത് ചെരിഞ്ഞ നിലയില്‍ കണ്ടെ ത്തിയ കാട്ടാനയ്ക്ക് ആന്ത്രാക്‌സ് രോഗം ബാധിച്ചതായി കണ്ടെത്തി യ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് പി രാമമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരു മാനിച്ചു.ഇതിന്റെ ഭാഗമായി കേരള തമിഴ്‌നാട് ചെക്‌പോസ്റ്റുകളില്‍ ആടുമാടുകളെ കടത്തി വിടുന്നത് 15 ദിവസത്തേക്ക് നിരോധിക്ക ണമെന്ന് ഇരു ചെക് പോസ്റ്റ് അധികൃതരോടും ആവശ്യപ്പെടും.15 ദിവസത്തേക്ക് ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ആടുമാടു കളെ കശാപ്പു ചെയ്യുന്നത് കര്‍ശനമായി നിരോധിക്കും.
ആനക്കട്ടി മട്ടത്തുകാട് ചെക് പോസ്റ്റുകളില്‍ താല്‍ക്കാലിക വെറ്റ റിനറി ചെക് പോസ്റ്റ് സ്ഥാപിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പി നോട് അഭ്യര്‍ത്ഥിക്കും.ആന്ത്രാക്‌സ് രോഗ ബാധ സംബന്ധിച്ച് തമിഴ്‌നാട് വനംവകുപ്പ്,മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പു നല്‍കുന്നതിനും ഇന്റര്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേഷന്‍ ക മ്മിറ്റി രൂപീകരിക്കും.അതിര്‍ത്തി വനമേഖലകളില്‍ ആടുമാ ടുകളെ 15 ദിവസത്തേക്ക് മേയാന്‍ വിടരുതെന്ന് പ്രദേശവാസികളോട് ആവ ശ്യപ്പെട്ടു.അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാളം തമിഴ് ഭാഷകളില്‍ രോഗബാധ സംബന്ധിച്ച് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ബോധ വല്‍ക്കരിക്കാനും തീരുമാനിച്ചു.കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കാന്‍ പാലക്കാട് നിന്നും മൃഗസംരക്ഷണ വകുപ്പി ന്റെ സംഘം ഷോളയൂരിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ആനക്കട്ടി മാങ്കര പ്രദേശത്ത് ഇന്നലെ രാവിലെ വനം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോഴാണ് 12നും 14നും മധ്യേ പ്രായമുള്ള പിടി യാനയുടെ ജഡം കണ്ടെത്തിയത്.വായിലും മലദ്വാരത്തിലും രക്തം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആനയ്ക്ക് ആന്ത്രാക്‌സ് ബാധിച്ചിരുന്നതായി വ്യക്തമായത്.ഇതേ തുടര്‍ന്നാണ് അതിര്‍ത്തി ഗ്രാമമായ ഷോളയൂരില്‍ പ്രതിരോധ ജാഗ്രതാ പ്രവര്‍ ത്തനങ്ങള്‍ ശക്തമാക്കിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയകുമാര്‍,ഷോളയൂര്‍ ഗ്രാമ പഞ്ചായ ത്ത് അസി സെക്രട്ടറി ലാല്‍ എസ്,വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി രവി,ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാളിസ്വാമി,വിവിധ വാര്‍ഡ് മെമ്പര്‍മാരായ വേലമ്മാ ള്‍,രാധാകൃഷ്ണന്‍,അനിത കെ,രുഗ്മണി പി എന്നിവര്‍ പങ്കെടുത്തു.