അഗളി: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തി ല്‍ താഴെ നില്‍ക്കുന്ന രണ്ട് പഞ്ചായത്തുകളിലൊന്നായ ഷോളയൂര്‍ കോവിഡിനെതിരെ നടത്തുന്ന പോരാട്ടം പാഠമാകുന്നു.പ്രതിരോധ പ്രവര്‍ത്തനത്തിലെ നിതാന്ത ജാഗ്രത തന്നെയാണ് ടിപിആര്‍ കാറ്റഗ റിയില്‍ വ്യത്യാസം വന്നപ്പോഴും ഷോളയൂര്‍ എ കാറ്റഗറിയില്‍ ഉള്‍ പ്പെടാന്‍ വഴിയൊരുക്കിയത്.
കഴിഞ്ഞ ഒരാഴ്ച 561 പരിശോധന നടത്തി.ആകെ 12 പേരില്‍ മാത്രം രോഗം സ്ഥിരീകരിച്ചു.സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളായ ആനക്കട്ടിയിലും,മേലേ കോട്ടത്തറയി ലും ആന്റിജന്‍ പരിശോധന കര്‍ശനമാക്കി.ഊരുകളില്‍ രോഗലക്ഷ ണങ്ങളുള്ളവരെ മെഡിക്കല്‍ക്യാമ്പിലൂടെ കണ്ടെത്തി പരിശോധന ക്ക് വിധേയരാക്കി.ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങള്‍,കടകള്‍, തൊഴിലുറപ്പ് ജോലി സ്ഥലം,പഞ്ചായത്ത്,ബാങ്കുകള്‍ എന്നിവടങ്ങളെ ല്ലാം കേന്ദ്രീകരിച്ച് ആന്റിജന്‍ പരിശോധന നടത്തി വരുന്നുണ്ട്.
ഒട്ടേറെ ആദിവാസി ഊരുകളുള്ള പഞ്ചായത്താണ് ഷോളയൂര്‍. നേര ത്തെ 45ന് മുകളിലായിരുന്നു ടിപിആര്‍.തമിഴ്‌നാടിനോട് അതിര്‍ ത്തി പങ്കിടുന്നതിനാല്‍ ഊടുവഴികളിലൂടെയുള്ള വരവും പോക്കു മെല്ലാം കോവിഡ് പ്രതിരോധത്തിന് വെല്ലുവിളി തീര്‍ത്തിരുന്നു. അ തിര്‍ത്തി അടച്ചും ഊടുവഴികളില്‍ കാവല്‍ നിന്നും ജില്ലാ അധികൃത രെ കാത്തു നില്‍ക്കാതെ പ്രാദേശിക ലോക് ഡൗണ്‍ പ്രഖ്യാപിച്ചുമാ ണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി കോവിഡിനെ നേരിട്ടത്. കൂടുത ല്‍ പേര്‍ രോഗബാധിതരായ ഊരുകളെല്ലാം പൂര്‍ണമായി അടച്ചിട്ടു. രോഗം സ്ഥിരീകരിച്ചവരെ സിഎഫ്എല്‍ടിസിയിലേക്കും ഡിസിസി ലേക്കും മാറ്റിയതിനൊപ്പം സമൂഹ അടുക്കളയും സജീവമാക്കി.വിട്ടു വീഴ്ചയില്ലാത്ത ജാഗ്രതയും വിവിധ വകുപ്പുകളുടേയും ജനങ്ങളുടേ യും കൂട്ടായ്മയുമാണ് ഷോളയൂരിലെ കോവിഡ് വ്യാപനം പിടിച്ചു നി ര്‍ത്താന്‍ സഹായിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂ ര്‍ത്തി പറഞ്ഞു.
കോവിഡ് പരിശോധനയിലും വാക്‌സിനേഷനിലുമെല്ലാം ആരോഗ്യ പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു.വിദൂര ഊരുകളില്‍ ആ ളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സമയംകാലം നോക്കാതെ ആരോ ഗ്യപ്രവര്‍ത്തകര്‍ കര്‍ത്തവ്യനിരതരാകുന്നതും മഹാമാരിയില്‍ നി ന്നുള്ള അതിജീവനത്തിന് അതിര്‍ത്തിഗ്രാമത്തിന്റ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നു.