മണ്ണാര്‍ക്കാട്:ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് മേഖലയിലെ പ്രതിസന്ധി കള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള ഹോ ട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി.സംഘട ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാനത്തെ മുഴു വന്‍ എംഎല്‍എമാര്‍ക്കും നിവേദനം നല്‍കി സര്‍ക്കാരിന്റെ ശ്രദ്ധ ഈ മേഖലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയ മസഭാ സമാജികര്‍ക്ക് നിവേദനം സമര്‍പ്പിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികളായ എന്‍ ആര്‍ ചിന്‍മയാനന്ദന്‍,അബ്ബാസ്,നാസര്‍ എന്നിവര്‍ ചേര്‍ന്ന് ഷംസുദ്ദീന്‍ എംഎല്‍എയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.ഹോട്ടലുകളിലും റസ്‌റ്റോ റന്റുകളിലും ഇരിപ്പിട ശേഷിയുടെ അമ്പത് ശതമാനം ഇരിപ്പിടങ്ങ ളിലേക്കെങ്കിലും ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനുള്ള അനുമതി നല്‍കാനും ടിപിആര്‍ നിരക്ക് 16 ശതമാനമത്തിലും താഴെയുള്ള പ്ര ദേശങ്ങളില്‍ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോ ലെ ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാന്‍ വേണ്ട നടപടിയെടുക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
ഹോട്ടലുകളുടെ നിലവിലെ പ്രവര്‍ത്തനാനുമതി രാത്രി 9.30 വരെ യെങ്കിലും ദീര്‍ഘിപ്പിച്ച് നല്‍കണം.വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കി ഉപയോഗിച്ച് വൈദ്യുതിക്ക് മാത്രം ബില്ല് നല്‍കുക,ലോക് ഡൗണ്‍ കാലത്തെ വെള്ളക്കരം ഒഴിവാക്കുക,കുടിശ്ശിക തവണകളാ യി അടക്കുവാന്‍ അനുവദിക്കുക,ലോക് ഡൗണ്‍ കാലത്തെ കെട്ടിട നികുതി ഒഴിവാക്കുക,ബാങ്ക് വായ്പ കുടിശ്ശികക്ക് മൊറട്ടോറിയം പ്ര ഖ്യാപിക്കുക,ദീര്‍ഘനാളുകളായി സ്ഥാപനം അടഞ്ഞുകിടക്കുന്നതി നാല്‍ വ്യാപാരം പുനരാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തന ചെലവിലേ ക്കായി ഹ്രസ്വകാല വായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കുക ളില്‍ നിന്നും അനുവദിക്കുക,എംഎസ്എംഇയിലെയും ടൂറിസം മേഖലക്കും പ്രഖ്യാപിച്ച ആനുകൂല്ല്യങ്ങള്‍ ഹോട്ടല്‍ മേഖലക്കും ലഭ്യമാക്കുക,അടഞ്ഞ് കിടക്കുന്ന സ്ഥാപനങ്ങള്‍ക്ക് വാടക ഇളവ് അനുവദിപ്പിക്കുക,മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സി നായുള്ള അന്യായ ലൈസന്‍സ് ഫീസ് കുറക്കു ചെറുകിട ഇടത്തരം ഹോട്ടലുകളെ പിസിബി ലൈസന്‍സില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
അതിഥി തൊഴിലാളികളുള്‍പ്പടെ സംസ്ഥാനത്ത് വലിയൊരു വിഭാ ഗം തൊഴിലെടുക്കുന്ന ഈ മേഖലയുടെ സംരക്ഷണത്തിനാവശ്യ മായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ആവ ശ്യപ്പെട്ടു.