കോട്ടോപ്പാടം:കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്. ടി.യു) മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നട പ്പാക്കി വരുന്ന കോവിഡ് കാല സാമൂഹ്യ സഹായ പദ്ധതി ‘കരുതല്‍ സ്പര്‍ശ’ത്തിന്റെ ഭാഗമായി രോഗവ്യാപന മേഖലകളില്‍ മുന്‍കരുത ല്‍ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി കോട്ടോപ്പാടം പഞ്ചാ യത്തിലേക്ക് ഇരുപത് പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചാ യത്ത് പ്രസിഡണ്ട് ജസീന അക്കര ഓക്‌സിമീറ്ററുകള്‍ ഏറ്റുവാങ്ങി. കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം.ഹനീഫ അധ്യ ക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്, സെക്രട്ടറി കെ. ഷറഫുദ്ദീന്‍, ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്,കെ.ജി.മണികണ്ഠന്‍ ,കെ.എ. മനാഫ്,എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം എന്നിവര്‍ സംസാരിച്ചു. കോവിഡ് കാല പ്രയാസങ്ങള്‍ നേരിടുന്നവര്‍ ക്ക് ഭക്ഷണം, മരുന്ന്,അവശ്യ വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങ ള്‍,നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഡാറ്റാ പാക്കേജ് തുടങ്ങിയവക്കായി രണ്ട് ലക്ഷം രൂപയോളമാണ് സാമൂഹ്യ സഹായ പദ്ധതി വഴി ഉപജില്ലയില്‍ നടപ്പാക്കുന്നത്.