മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഭര ണസമിതി സമ്പൂര്‍ണ്ണ പരാജയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡ ലം കമ്മിറ്റി വാര്‍ത്താ സ്‌മ്മേളനത്തില്‍ ആരോപിച്ചു.സമ്പൂര്‍ണ്ണമായി അടച്ചിട്ടിട്ട് പതിനഞ്ച് ദിവസങ്ങളില്‍ ഏറെ ആയെന്നും,ഇത് വരെ ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ താഴെ എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഭരണസമിതി നിരന്തരം യോഗങ്ങള്‍ ചേരുന്നു എന്നല്ലാതെ നാളിതുവരെയായി ഡി.സി.സി സെന്റര്‍ പോലും തുടങ്ങാന്‍ ഇവര്‍ക്ക് ആയിട്ടില്ല. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ സമിതി വാങ്ങി കൂട്ടിയ കോവിഡ് കെയര്‍ സെന്ററിലെ ബെഡ് അടക്കമുള്ള സാധനങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യവകുപ്പിനും വ്യക്തമായ ധാരണയോ ലക്ഷ്യമോയില്ല. വാക്‌സിനേഷന്‍ നല്‍കുന്നതിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നി ല്ല.കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗബാധിതരുടെ എണ്ണം കുറച്ച് ചിത്രീകരിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നത്. പ്രസി ഡന്റ് തന്നിഷ്ടത്തോടെ പെരുമാറുന്നു. പഞ്ചായത്തിലെ ആര്‍. ആര്‍.ടിയേയും രാഷ്ട്രീയവല്‍ക്കരിച്ചു.ഭരണസമിതി നിഷ്‌ക്രിയ മാണ്. കാഞ്ഞിരപ്പുഴയില്‍ നടക്കുന്നത് പൊലീസ് ആക്റ്റാണ്. കോ ളനികളില്‍ രോഗവ്യാപനം അതിവേഗം കൂടുകയാണ്. എന്നിട്ടും രോഗികളെ അവിടെ തന്നെ താമസിപ്പിക്കുന്നു. ഇതും രോഗ വ്യാപ നം കൂടാന്‍ ഇടയാക്കുന്നുണ്ട്.ഭരണസമിതി ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അരുണ്‍ കാരക്കാട്ട്, നേതാക്കളാ യ ഷാഫി കാഞ്ഞിരക്കടവന്‍, റഫീഖ്, വരുണ്‍ദാസ് എന്നിവര്‍ വാര്‍ ത്താ സമ്മേളത്തില്‍ പറഞ്ഞു.