മണ്ണാര്‍ക്കാട്:മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ യുടെ അധ്യക്ഷ തയില്‍ ചേര്‍ന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരു ടെയും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുടെയും യോഗം തീ രുമാനിച്ചു.മേഖലയില്‍ പരിശോധനയും വാക്‌സിനേഷന്‍ സൗക ര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരി ക്കും.സ്വകാര്യ ആശുപത്രികളുടെ സഹായത്തോടുകൂടി വെന്റി ലേറ്റര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.താലൂക്ക് ആശുപത്രിയിലേക്ക് പരമാവധി പള്‍സ് ഓക്‌സി മീറ്ററും,ഓക്‌സിജന്‍ മാസ്‌ക്കുകളും എത്തിച്ചു കൊടുക്കുവാന്‍ സന്നദ്ധ സംഘടനകളോടും,യുവജന വിദ്യാര്‍ത്ഥി സംഘടനകളോടും യോഗം അഭ്യര്‍ത്ഥിച്ചു. ആശുപ ത്രിയിലെ രോഗികള്‍ക്ക് ന്യായ വിലയ്ക്ക് ഭക്ഷണം എത്തിക്കാന്‍ നടപടി സ്വീകരിച്ചു.പഞ്ചായത്ത്,നഗരസഭ ഭരണ സമിതികള്‍, വാര്‍ഡ് തല ജാഗ്രത സമിതിയുടെ സഹായത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും യോഗം തീരു മാനിച്ചു.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് അഡ്വ. സി കെ ഉമ്മുസല്‍മ,ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റുമാരായ മുള്ളത്ത് ലത, ജസീന അക്കര, കെ കെ ലക്ഷ്മിക്കുട്ടി, ഷൗക്കത്ത്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് എന്ന ചെറൂട്ടി, താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.എന്‍എന്‍ പമീലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.