അലനല്ലൂര്‍: കോവിഡ് 19 പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡി നെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് വീടുകള്‍ കേന്ദ്രീകരിച്ച് സര്‍വേ നടത്തി.വാക്‌സിന്‍ സ്വീകരിച്ചവര്‍,രണ്ടാം ഡോസ് ലഭിക്കാത്തവര്‍, രജിസ്റ്റര്‍ ചെയ്യാത്തവര്‍, സ്ഥിരം രോഗികള്‍,ഭക്ഷണത്തിനും മരുന്നി നും പ്രയാസപ്പെടുന്നവര്‍ എന്നിവ സംബന്ധിച്ചാണ് വിവരശേഖരണം നടത്തിയത്.ഇത് വാര്‍ഡ് തലത്തില്‍ ക്രോഡീകരിച്ച് വാര്‍ഡു തല കോവിഡ് പ്രതിരോധ പദ്ധതിക്ക് അന്തിമ രൂപം നല്‍കും.വാര്‍ഡ് മെമ്പര്‍ നൈസി ബെന്നിയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരു ന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഒറ്റ ദിവസം കൊണ്ടാണ് സര്‍വേ പൂര്‍ത്തീ കരിച്ചത്.
ചളവ വാര്‍ഡില്‍ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് പേരാണ്കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. പഞ്ചാ യത്തില്‍ രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ പ്രതിരോധ ത്തിനായി സമഗ്രമായ കര്‍മ പദ്ധതി ആവിഷ്‌കരിച്ചാണ് ചളവയില്‍ വാര്‍ഡ്‌മെമ്പറുടെ നേതൃത്വത്തില്‍ ജാഗ്രത സമിതി മുന്നോട്ട് പോ കുന്നത്.ഇതിന്റെ ഭാഗമായാണ് ഇന്ന് സമഗ്രമായ വിവരശേഖരണം നടത്തിയത്.ഓലപ്പാറ,പൊന്‍പാറ സെന്റര്‍,പിലാച്ചോല, താണി ക്കുന്ന്,ചളവ സെന്റര്‍,ഇഎംഎസ് റെസിഡന്‍ഷ്യല്‍ ഏരിയ,മണ്ണാര്‍ ക്കുന്ന് എന്നീ പ്രദേശങ്ങളിലാണ് വിവരശേഖരണം നടത്തിയത്. രോഗബാധിതര്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് ചളവ ഗവ.യുപി സ്‌കൂള്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയ ന്തര ഘട്ടങ്ങളില്‍ വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്‍സി ഓക്‌സി മീറ്റര്‍ പിപിഇ കിറ്റ് എന്നി വാങ്ങുന്നതിന് സാമ്പത്തി ക സഹായം സമാഹരിക്കാനും മൈത്രി വായനശാലയില്‍ സഹായ കേന്ദ്രം തുടങ്ങാനും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചി രുന്നു.
വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കുന്നുമ്മല്‍ ജയപ്രകാശ്, സന്നദ്ധ പ്രവര്‍ത്തകരായ വി.ഷൈജു,അമീന്‍ മഠത്തൊടി, സി. പ്രതീഷ്,കെ.പ്രദീപ് കുമാര്‍,എംപി.ദിലീപ്, കെ. ഷൈനി, എംപി. റംല,കെ.രത്‌നകുമാരി,എ.ജിഷ,ദീപ വിനു,ജിനു,അഭിലാഷ്, ഷാജഹാന്‍ മന്തിയില്‍, കെ.ഷിബു, ജയകൃഷ്ണന്‍, ഷഹബാസ്, അബൂബക്കര്‍,സാബിറ,ഗഫൂര്‍ കുരിക്കള്‍,എ.വിജേഷ്,എ പി അന്‍ ഷാദ് എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.