തച്ചനാട്ടുകര: കുണ്ടൂര്‍ക്കുന്ന് മുല്ലക്കല്‍ ശിവക്ഷേത്രത്തിനു മുന്നി ലെ നാഗലിംഗം പൂത്തു.മരം നിറയെ പൂക്കളും കായ്കളുമായി നില്‍ ക്കുന്ന നാഗലിംഗമരം നയനാനന്ദകരമായ കാഴ്ചയാവുകയാണ്.കേര ളത്തില്‍ അപൂര്‍വമായി കാണപ്പെടുന്ന ഈ വൃക്ഷം അലങ്കാരച്ചെടി കളില്‍ ഒന്നാമനാണ്.സുഗന്ധവും വര്‍ണവും മേളിക്കുന്ന പുഷ്പങ്ങളാ ണ് ആകര്‍ഷണം.ഉഷ്ണമേഖലാ മഴക്കാടുകളില്‍ കാണപ്പെടുന്ന ഒരി നം വൃക്ഷമാണ് നാഗലിംഗം. കൈലാസപതി എന്നും പേരുണ്ട്. പീര ങ്കിയുണ്ട പോലുള്ള കായ്കള്‍ ഉണ്ടാകുന്നതിനാല്‍ ഇംഗ്ലീഷില്‍ കാനന്‍ ബോള്‍ ട്രീ എന്നാണ് പേര്. സംസ്‌കൃതത്തില്‍ നാഗപുഷ്പമെന്നും തമി ഴില്‍ നാഗലിംഗം, ഹിന്ദിയില്‍ നാഗലിംഗ, തെലുങ്കില്‍ കോടി ലിംഗാ ലു, മറാത്തിയില്‍ ശിവലിംഗ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
അമേരിക്കയിലെ മഴക്കാടുകളിലാണ് ഇവ പ്രധാനമായും വളരുന്നത്. 80 സെന്റിമീറ്റര്‍ വരെ നീളമുള്ള കുലകളിലാണ് പൂക്കള്‍ ഉണ്ടാവുന്ന ത്.ഒരു ദിവസം ആയിരത്തോളം പൂക്കള്‍ വരെ ഉണ്ടാകും.നല്ല സുഗ ന്ധമുള്ളവയാണ് പൂക്കള്‍, പ്രത്യേകിച്ചും രാവിലെയും വൈകുന്നേ രവും.ആറ് സെന്റിമീറ്ററോളം വ്യാസമുള്ള ആറ് ഇതളുകള്‍ ഉള്ള വലിയ പൂക്കള്‍ കടുപ്പമുള്ള നിറങ്ങളോടു കൂടിയവയാണ്. ഇതളുക ളുടെ ചുവടുകളില്‍ പിങ്കും ചുവപ്പും നിറമുള്ളപ്പോള്‍ അഗ്രഭാഗമാ വുമ്പോഴേക്കും മഞ്ഞനിറമാവുന്നു.ഉള്ളില്‍ ശിവ ലിംഗത്തിന്റെ ആകൃതിയുള്ള ഭാഗവും അതിനു മുകളില്‍ പത്തി വിരിച്ചു നില്‍ ക്കുന്ന പാമ്പിന്റെ ആകൃതിയുള്ള ഭാഗങ്ങളുമാണ് ഈ മരത്തിന് നാഗലിംഗ പുഷ്പ മരമെന്ന പേര് ലഭിക്കാന്‍ കാരണം.
കായ 25 സെന്റിമീറ്ററോളം വലുപ്പമുള്ളവയാണ്. ചെറിയ കായയില്‍ 65 വിത്തുകള്‍ ഉള്ളപ്പോള്‍ വലിയവയില്‍ 550 വരെ വിത്തുണ്ടാവും. കായ മൂപ്പെത്താന്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ വേണം. പൂക്കളില്‍ തേന്‍ ഇല്ലെങ്കിലും പൂമ്പൊടിക്കായി തേനീച്ചകളെത്തും. തേനീച്ചകളും കടന്നലുമാണ് പരാഗണം നടത്തുന്നത്. നിലത്തു വീ ഴുമ്പോള്‍ത്തന്നെ കായകള്‍ പൊട്ടുംപക്ഷികളുടെയും മറ്റു ജീവി കളുടെയും ഭക്ഷണമാണ് കായയും വിത്തുകളും.പന്നികള്‍ക്കും കോഴികള്‍ക്കും തീറ്റയായി കായ നല്‍കാറുണ്ട്.ഹിന്ദുക്കള്‍ ഈ മരം ശിവക്ഷേത്രങ്ങളില്‍ വളര്‍ത്താറുണ്ട്.പലവിധ രോഗങ്ങള്‍ക്ക് ഔഷ ധമായി ഈ സസ്യം ഉപയോഗിച്ചു വരുന്നുണ്ട്.