തച്ചമ്പാറ: റോഡ് പണി പൂര്‍ത്തിയായപ്പോള്‍ പതിവ് പോലെ വാട്ടര്‍ അതോറിറ്റി റോഡ് പൊളിച്ച് പണി തുടങ്ങി. തച്ചമ്പാറ – മുതുകുര്‍ശ്ശി റോഡില്‍ മുതുകുര്‍ശ്ശി റിക്രിയേഷന്‍ ക്ലബ്ബിന് സമീപമാണ് റോഡ് പൊളിച്ച് പണി നടത്തിയത്. പൈപ്പ് ചോര്‍ച്ച പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇവിടെ റോഡ് വെട്ടി പൊളിച്ചത്. കെ വി വിജയദാസ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 10 കോടി രൂപ ചെലവഴിച്ചാണ് ഈറോഡ് പുനര്‍നിര്‍മാണം നടത്തിയത്. പണി പൂര്‍ത്തീകരിച്ച് രണ്ടുമാസം ആയിട്ടില്ല.കോടികള്‍ മുടക്കി പുനര്‍ നിര്‍മാണം നടത്തിയ റോഡ് വെട്ടിപ്പൊളിക്കുന്നത് റോഡിന്റെ നാശത്തിന് കാരണമാകും. റോഡ് നിര്‍മാണം നടക്കുമ്പോള്‍ പൈ പ്പുകള്‍ മാറ്റാത്തതും ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോ ഗിക്കുന്നതുമാണ് ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ കാര ണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.