പാലക്കാട്: കോവിഡ് വ്യാപന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിവരുന്ന പുതിയ വാഹനങ്ങളുടെ രജിസ്റ്റര്‍ ചെയ്യല്‍, വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവ ദിക്കുക എന്നിവക്കായി നടത്തുന്ന വാഹന പരിശോധന മെയ് 31 വരെ നിര്‍ത്തിവെക്കാന്‍ ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്‌സണ്‍ കൂടിയായ ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു.
കണ്ടൈന്‍മെന്റ്സോണില്‍ സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്ടൈന്‍മെന്റ്സോണു കളാ യി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവ ര്‍ത്തിക്കരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ് സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് നടപടി.