കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന സഹപാഠിക്കൊരു സ്‌നേഹവീട് പദ്ധതിക്ക് ഒരു കൈത്താങ്ങാകാന്‍ എന്‍.എസ്.എസ് വളണ്ടിയര്‍ മാരു ടെ നേതൃത്വത്തില്‍ സ്‌കൂള്‍ക്യാമ്പസിനുള്ളില്‍ നാടന്‍ വിഭവങ്ങളു മായി തട്ടുകട ഒരുക്കി. വീട്ടില്‍ നിന്നും എന്‍.എസ്.എസ് വളണ്ടിയര്‍ മാര്‍ സ്വയം പാകം ചെയ്തു കൊണ്ടുവന്ന പലഹാരങ്ങളും ലഘു ഭക്ഷ ണങ്ങളും ആണ് തട്ടുകടയില്‍ വില്പനയ്ക്കായി ക്രമീകരിച്ചത്. ചായ, പഴംപൊരി, ഉള്ളിവട ,വിവിധയിനം ബജികള്‍ തുടങ്ങിയവയായിരു ന്നു തട്ടുകടയിലെ വിഭവങ്ങള്‍.കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡ ന്റ് മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നാസര്‍ ഫൈസി കാഞ്ഞിരംകുന്ന് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജയശ്രീ ടീച്ചര്‍, പ്രധാനാധ്യാപിക രമണി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബാബു ആലയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.