അലനല്ലൂര്‍:എലിപ്പനി ബാധിച്ച് ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അമ്പാഴത്തില്‍ ബാബു വിന്റെ ചികിത്സയ്ക്കായി കൈകോര്‍ത്തിരിക്കുകയാണ് അലനല്ലൂ ര്‍ എന്ന നന്‍മയുള്ള നാട്.തിരഞ്ഞെടുപ്പിന്റെ തിരക്കിനും കോവി ഡിന്റെ ഭീതിക്കുമിടയില്‍ ബാബുവിനെ ആരോഗ്യ ജീവിതത്തിലേ ക്ക് തിരികെ കൊണ്ട് വരാന്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണ് ചികി ത്സ സഹായ സമിതി.
ചികിത്സകള്‍ ഫലം കണ്ട് തുടങ്ങുന്നതിന്റെ സൂചനയെന്നോണം ബാബുവിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയു ണ്ട്.പ്രവാസികളും വിവിധ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും റെ സിഡന്‍സ് അസോസിയേഷനും തൊഴിലാളി കൂട്ടായ്മകളുമെല്ലാം ചേര്‍ന്ന് നല്‍കുന്ന സഹായം കൊണ്ടാണ് ചിലവ് മുന്നോട്ട് കൊണ്ട് പോകുന്നത്.ചികിത്സ ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടി വരുമ്പോള്‍ അതിനാവശ്യമായ തുക കണ്ടെത്തുകയെന്നത് സഹായ സമിതിയെ സംബന്ധിച്ചിടത്തോളം കഠിനമായ ചുമതലയായി മാറി യിരിക്കുന്നു.ഏകദേശം 25 ലക്ഷത്തോളം രൂപ അത്യാവശ്യമായി വന്നിരിക്കുകയാണ്. 10 ലക്ഷത്തോളം രൂപ ഇതിനകം സമാഹരിക്കാ ന്‍ സാധിച്ചിട്ടുണ്ട്.
ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായ അലനല്ലൂര്‍ അയ്യപ്പന്‍ കാ വിലെ പരേതനായ അമ്പാഴത്തില്‍ രാമകൃഷ്ണന്‍ നായരുടെ മകന്‍ ഉണ്ണികൃഷ്ണന്‍ എന്ന ബാബു (40) ഒരു മാസം മുമ്പാണ് എലിപ്പിനി ബാധിച്ചത്.ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നില നിര്‍ത്തിയിരുന്നത്.ഭീമമായ ചികിത്സ ചിലവിന് മുന്നില്‍ പകച്ച് നിന്ന നിര്‍ധന കുടുംബത്തെ സഹായിക്കാ നുള്ള ദൗത്യം നാട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു.പി നാസര്‍ ചെയര്‍ മാനായും യൂസഫ് പാക്കത്ത് കണ്‍വീനറായും വാഴയില്‍ സലിം ട്രഷ ററായും അമ്പാഴത്തില്‍ ബാബു ചികിത്സാ സഹായ സമിതി രൂപീക രിച്ചാണ് പ്രവര്‍ത്തനം.ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന ചെറിയ കുടുംബത്തിന്റെ വലിയ അത്താണിയാണ് ബാബുവെന്ന ചെറുപ്പ ക്കാരന്‍.കരുണവറ്റാത്ത മനസ്സുകള്‍ സഹായിക്കും എന്നത് മാത്രമാ ണ് ഈ നിര്‍ധന കുടുംബത്തിനുള്ള പ്രതീക്ഷ. ബാബുവിനെ രക്ഷി ക്കാനാവശ്യമായ ബാക്കി തുകയ്ക്കായി ഈ നാട് സുമനസ്സുകളുടെ നേര്‍ക്ക് കൈനീട്ടുകയാണ്.
സഹായങ്ങള്‍ എത്തിക്കാന്‍
അക്കൗണ്ട് നമ്പര്‍:40689101131510
അമ്പാഴത്തില്‍ബാബു ചികിത്സാ സഹായ സമിതി
കേരള ഗ്രാമീണ്‍ അലനല്ലൂര്‍ ബ്രാഞ്ച്
ഐഎഫ്എസ് സി: കെഎല്‍ജിബി0040689
ഫോണ്‍:9288857228,9447996897