അട്ടപ്പാടി:മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന വാദം തള്ളി പാലക്കാട് എസ്പി ശിവവിക്രം ഐപിഎസ്. എകെ 47 ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ ആക്രമിച്ചു.പോലീസ് ആക്രമി ക്കാനല്ല പട്രോളിങ്ങിനാണ് പോയത്.വ്യാജ ഏറ്റുമുട്ടലാണോ അല്ലയോ എന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ് പി പറഞ്ഞു.പോലീസ് കൃത്യമായി നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു.കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കളുടേതാണ് നിലപാട്.പൊലീസ് എല്ലാ നടപടി ക്രമങ്ങളും പാലിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ ആവശ്യപ്പെട്ടു.മൃതദേഹങ്ങള്‍ വീണ്ടും റീപോസ്റ്റ് മാര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് കാര്‍ത്തിക്കിന്റെ അമ്മയും സഹോദരിയും കലക്ടര്‍ക്ക് അപേക്ഷ നല്‍കി. അതേ സമയം കൊല്ലപ്പെട്ട രമയുടെ ശരീരത്തില്‍ അഞ്ച് തിരകള്‍ കണ്ടെ ത്തി.തലയില്‍ ഉള്‍പ്പടെ ശരീരത്തില്‍ വെടിയേറ്റതിന്റെ മുറിവുകള്‍ നിരവധി.രമയുടെയും കാര്‍ത്തിയുടെയും പോസ്റ്റ് മാര്‍ട്ടം പൂര്‍ത്തിയായി.ഇതിനിടെ അട്ടപ്പാടിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ദുരൂഹത ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസ നേതാക്കള്‍ രംഗത്തെത്തി.കീഴടങ്ങാന്‍ വന്നവരേയാണ് പോലീസ് വെടിവെച്ച് കൊന്നതെന്നാണ് ആദിവാസി നേതാവ് ശിവാനിയുടെ ആരോപണം. മുന്‍ അഗളി എസ്പിയാണ് ചര്‍ച്ചകള്‍ നടത്തിയതെന്ന് വെളിപ്പെടുത്തി മുരുകനും രംഗത്ത് വന്നു. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് ഐജി അശോക് യാദവ് പറഞ്ഞു.സേന തിരിച്ചടിച്ചത് അതിന് ശേഷമാണ്.മാവോയിസ്റ്റുകളുടെ പക്കല്‍ ആധുനിക ആയുധ ങ്ങളുണ്ടായിരുന്നുവെന്നും ഐജി പറഞ്ഞു. പോലീസിന് പുറമേ മറ്റ് വകുപ്പുകളിലെ ഉദ്യാഗസ്ഥരും ഇന്നലെ വെടിവെയ്പ് നേരിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അട്ടപ്പാടിയില്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭാര്യ കല മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല.