ചെര്‍പ്പുളശ്ശേരി:അപ്ലാസ്റ്റിക് അനീമിയയെന്ന അപൂര്‍വ്വരോഗത്തിനടി മയായി ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഓട്ടോറിക്ഷാ തൊഴിലാളി ചികിത്സാ ചിലവിനായി സുമനസ്സുകള്‍ക്ക് നേരെ കൈനീട്ടുന്നു. ചെര്‍പ്പുളശ്ശേരി മഞ്ചക്കല്‍ ശ്രീവിദ്യാ നിവാസില്‍ ആനന്ദകുമാര്‍ എന്ന നാല്‍പ്പത്തിയൊമ്പതുകാരനാണ് കാരുണ്യലോകത്തിന്റെ സഹായം തേടുന്നത്.അമ്മയും ഭാര്യയും ആറു വയസ്സുള്ള മകനു മടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ ആനന്ദകുമാറിനെ അപ്ലാസ്റ്റിക് അനീമിയ വീഴ്ത്തിയത് പത്ത് മാസങ്ങള്‍ക്ക് മുമ്പാ ണ്.2019 ജനുവരി 28ന് തല ചുറ്റലും ഛര്‍ദ്ദിയുമുണ്ടായി.ഇതേ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.പിന്നീട് പരിശോധനകള്‍ നടത്തി.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് അസ്ഥിമജ്ജയിലെ തകരാര്‍ മൂലം ഉണ്ടാവുന്ന അപ്ലാസ്റ്റിക് അനീമിയയെന്ന അപൂര്‍വ്വ രോഗമാണ് ആനന്ദകുമാറി നെന്ന് കണ്ടെത്തിയത്.മജ്ജയിലെ സ്റ്റെം കോശങ്ങള്‍ നശിക്കുന്ന താണ് രോഗകാരണമെന്നതിനാല്‍ മജ്ജ മാറ്റിവെക്കല്‍ മാത്രമാണ് പ്രതിവിധിയെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കന്നത്. ഇതിന് 35 ലക്ഷത്തോളം രൂപ ചിലവ് വരും.അത് വരെ ജീവന്‍ നിലനിര്‍ത്താന്‍ രക്തം കയറ്റുക മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.തുടര്‍ന്നിങ്ങോട്ട് ആഴ്ചയിലൊരിക്കല്‍ ശരീരത്തിലേക്ക് രക്തം കയറ്റുകയും പ്ലേറ്റ്‌ലെറ്റ് കുറയുമ്പോള്‍ പ്ലേറ്റ്‌ലൈറ്റ് കയറ്റുകയും ചെയ്യുന്നതിലൂടെയാണ് ആനന്ദകുമാറി ന്റെ ജീവിതം ഇപ്പോള്‍ ഓടുന്നത്.മരുന്നിനും മറ്റുമായി പ്രതിമാസം ഇരുപത്തി അയ്യായിരം രൂപ വരെ ചിലവാകുന്നുണ്ട്.ഒട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം ഉന്തിതള്ളി നീക്കി യിരുന്ന ഈ മനുഷ്യന്റെ ജീവിതത്തിലേക്ക് അശനിപാത മെന്നോണം അപൂര്‍വ്വ രോഗമെത്തിയപ്പോള്‍ തകിടംമറിഞ്ഞത് ഒരു കൊച്ച് കുടുംബത്തിന്റെ വലിയ സന്തോഷങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊക്കെയാണ്.ഇപ്പോള്‍ ചികിത്സാ ചിലവും കുടുംബചിലവുമെല്ലാം നാട്ടുകാരുടെയും സുമനസ്സുകളുടേയും കനിവിലാണ് കഴിഞ്ഞ് പോകുന്നത്.നിര്‍ധന കുടുംബമാണ് ആനന്ദ്കുമാറിന്റേത്അസുഖത്തിന്റെ ചികിത്സാര്‍ത്ഥം ആകെയുള്ള സമ്പാദ്യമായ ഓട്ടോറിക്ഷയും വില്‍ക്കേണ്ടി വന്നു.സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല.സഹോദരന്റെ വീട്ടിലാണ് ഇപ്പോള്‍ താമസം.മജ്ജമാറ്റിവെക്കാനാവശ്യമുള്ള 35 ലക്ഷമെന്നത് സ്വപ്‌നം കാണാന്‍ പോലും ഇപ്പോള്‍ ഈ നിര്‍ധന കുടുംബത്തിന് ത്രാണിയില്ല.എത്രയും വേഗം മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.അതിനുള്ള തുക കണ്ടെത്താനുള്ള ഓട്ടത്തിലാണ് നാട്.ആനന്ദ് കുമാറിനെ സഹായിക്കാനായി നാട്ടില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.സുമനസ്സുകള്‍ കനിഞ്ഞാല്‍ ആനന്ദ്കുമാറിനെ രോഗദുരിതത്തില്‍ നിന്നും കരകയറ്റാം. അതിനായി ഭാര്യ കലാവതിയും മകന്‍ ആറ് വയസ്സുകാരന്‍ അഭിഷേകും കാരുണ്യലോകത്തിന് നേരെ കൈകൂപ്പുകയാണ്.സഹായിക്കണം.. മറ്റ് നിവൃത്തിയില്ലെന്ന് ഈ നിര്‍ധന കുടുംബം നന്‍മയുള്ള ലോകത്തോട് പറയുന്നു. സഹായം എത്തിക്കാന്‍ Name : KALAVATHY.M A/c.No:15320100129266. IFSC : FDRL0001532 BANK : FEDERAL BANK Ph.9562396928