ചിറ്റൂര്‍:ശാസ്ത്രകൗതുകങ്ങളും നവീന ആശയങ്ങളും കരവിരുതും സമന്വയിച്ച ജില്ലാ ശാസ്ത്രോത്സവത്തിന് സമാപനം. ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി-പ്രവൃത്തി പരിചയ മേളകളിലായി 971 പോയിന്റോടെ തൃത്താല ഉപജില്ല ചാമ്പ്യന്‍ മാരായി.950 പോയിന്റ് നേടി മണ്ണാര്‍ക്കാട് രണ്ടാമതെത്തി.943 വീതം പോയിന്റ് നേടിയ ഒറ്റപ്പാലവും ചെര്‍പ്പുളശ്ശേരിയും മൂന്നാം സ്ഥാനം പങ്കിട്ടു.ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡ റിയാണ് ഏറ്റവും കൂടുതല്‍ പോയിന്റ് (388) നേടിയ വിദ്യാലയം. ടി.ആര്‍.കെ.എച്ച്.എസ്.എസ് വാണിയംകുളം 291 പോയിന്റുമായി രണ്ടാം സ്ഥാനവും പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസ് 208 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.സമാപന സമ്മേളനം കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍-തത്തമംഗലം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എ.ഷീബ അധ്യക്ഷ യായി.വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.പ്രീത്, കൗണ്‍സിലര്‍ യു.പ്രിയ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍, എ.ഇ.ഒ ജയശ്രീ,ജി.വി.ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ആര്‍. രാജീവന്‍,പ്രധാനാധ്യാപിക റജീന, വിജയമാതാ സി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആനിപോള്‍,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാജി എസ്.തെക്കേതില്‍, സംഘാടക സമിതി ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, എം.ടി.സൈനുല്‍ആബിദീന്‍,സതീശ് മോന്‍, ആര്‍.വേണു, കെ.എച്ച്.ഫഹദ്, ടി.ഹൈദര്‍ അലി, ലത്തീഫ്, ഉണ്ണികൃഷ്ണപിള്ള,എം.എസ്.കരീം മസ്താന്‍,പി.ടി. സഫിയ, എം.കെ.സൈത് ഇബ്രാഹിം സംബന്ധിച്ചു.