കോട്ടോപ്പാടം: കുതിരമ്പട്ട മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുള്ളാഹില്‍ ജങ്കലീ തങ്ങളുടെ ഉറൂസിന് തുടക്കമായി. 25ന് നടന്ന പതാക ഉയര്‍ത്തല്‍ കര്‍മ്മത്തിന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് ത്വാസീന്‍ ഉബൈദുള്ള കാമില്‍ സഖാഫി ആന്ത്രോത്ത് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഉസ്താദ് സൈനുദ്ദീന്‍ കാമില്‍ സഖാഫി പയ്യനടം, മുതവല്ലി ഉണ്ണീന്‍കുട്ടി ഹാജി, ഹംസ ഹാജി, സൈനുദ്ദീന്‍ ഹാജി, ശറഫുദ്ദീന്‍ ഹാജി, സ്വാഗതസംഘം ചെയര്‍മാന്‍ റഷീദ് ഓങ്ങല്ലൂര്‍, കണ്‍വീനര്‍ ഇസ്ഹാഖ് സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു. ഉറൂസിന്റെ ആദ്യ ദിവസമം മഗ്രിബ് നിസ്‌കാരാനന്തരം ബുര്‍ദ മജ്‌ലിസും സ്വലാത്തുസ്സആദഃയും നടന്നു ഏലംകുളം അബ്ദുറശീദ് സഖാഫി പ്രസംഗിച്ചു.രണ്ടാം ദിവസമായ ഇന്ന് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ പ്രഭാഷണം നടന്നു. ഞായറാഴ്ച വൈകീട്ട് 7മണിക്ക് മസ്ഊദ് സഖാഫി ഗൂഡല്ലൂരിന്റെ പ്രഭാഷണവും സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ പ്രാര്‍ത്ഥനയും നടക്കും. 29ന് കാലത്ത് പതിനൊന്ന് മണിക്ക് മൗലിദും ശേഷം അന്നദാനവും നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!