മണ്ണാര്‍ക്കാട്:തെങ്കര ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ച് പിടിച്ചു.കെ.സാവിത്രി വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്ക പ്പെട്ടു.ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രതിനിധി സാവിത്രിക്ക് ഒമ്പത് വോട്ടും യുഡിഎഫ് പ്രതിനിധി എ സലീനയ്ക്ക് ഏഴ് വോട്ടും ലഭിച്ചു.ബിജെപി വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു.താലൂക്ക് സപ്ലൈ ഓഫീസര്‍ ഷാജഹാന് വരണാധി കാരിയായിരുന്നു. കഴിഞ്ഞ നവംബറിലാണ് പ്രസിഡന്റായിരുന്ന സാവിത്രിക്ക് എതിരെ സിപിഐ പിന്തുണയോടെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസം കൊണ്ട് വന്നത്.അവിശ്വാസം ചര്‍ച്ചയ്ക്ക് എടുത്തപ്പോഴും സിപിഐ നിലപാടില്‍ ഉറച്ച് നിന്നതോടെ അന്ന് ഇടതിന് ഭരണം നഷ്ടമായി. തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെ ടുപ്പില്‍ ഇരുപക്ഷത്തിനും തുല്യവോട്ട് ലഭിച്ചതോടെ നറുക്കെടു പ്പിലൂടെ ലീഗിലെ എ സലീന പ്രസിഡന്റാവുകയായിരുന്നു. സിപിഐ-സിപിഎം തര്‍ക്കം പരിഹരിക്കപ്പെടുകയും മണലടി ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രന് വിജയിക്കുകയും ചെയ്തതോടെ സലീനയ്ക്ക് എതിരെ എല്‍ഡിഎഫ് അവിശ്വാസം കൊണ്ട് വരികയായിരുന്നു.