മണ്ണാര്‍ക്കാട്:കുമരംപുത്തൂരിലെ കോഴിക്കടകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച് വരുന്നതായി കണ്ടെത്തിയ കോഴിക്കട അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി.അയ്യായിരം രൂപ പിഴയടക്കാനും ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വിപി ചിക്കന്‍ സ്റ്റാളിനെതിരെയാണ് നടപടിയെടുത്തത്.സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായായിരുന്നു പരിശോധന.രക്തവും മാലിന്യവും കെട്ടി നില്‍ക്കുന്ന നിലത്തിട്ട് കോഴിയെ വെട്ടുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കട അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കടയുടെ ഭിത്തി കളില്‍ മുഴുവന്‍ രക്തവും മാലിന്യങ്ങളും പറ്റിപിടിച്ച് ഭീകരാന്ത രീക്ഷമായിരുന്നുവെന്ന് പരിശോധനയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഈ സ്ഥാപനം നടത്തി വന്ന നാട്ടുകല്‍ വെള്ളാപ്പു ള്ളി സൈതലവി എന്നയാള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭി ച്ചു. ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ച് വൃത്തിഹീനമായി പ്രവര്‍ത്തി ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും നടപടി യുണ്ടാകുമെന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശം വെക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാനും തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സുരേഷ്,ഡാര്‍നര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.