കോങ്ങാട്: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക സൗക ര്യത്തോടെയുള്ള ആംബുലന്‍സ് സര്‍വീസിനു തുടക്കമായി. സംസ്ഥാനത്തൊട്ടാകെ ‘108’ ആംബുലന്‍സ് സേവനം വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ കോങ്ങാട് സാമൂഹികാ രോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് അനുവദിച്ചിരിക്കുന്നത്. കെ.വി .വിജയദാസ് എം.എല്‍.എ ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു.
കോങ്ങാട് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗികള്‍ക്കാണ് ആംബുലന്‍സിന്റെ സേവനം സൗജന്യമായി ലഭിക്കുക. രോഗി ആവശ്യപ്പെടുന്ന ആശുപത്രിയി ലേക്കോ അല്ലെങ്കില്‍ 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രധാന ആശു പത്രിയിലോ രോഗിയെ എത്തിക്കും. മൊബൈല്‍ ഐ.സി.യു ഉള്‍ പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ആംബുലന്‍സില്‍ ഏര്‍പ്പെടുത്തി യിട്ടുണ്ട്. നിലവില്‍ ഒരു ഡ്രൈവറും നഴ്‌സുമാണ് ആംബുലന്‍സി ലുണ്ടാവുക.ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന അപകട കേന്ദ്രങ്ങളില്‍ ഓരോ 30 കിലോമീറ്റര്‍ ഇടവിട്ടാണ് ആംബുലന്‍ സുകള്‍ അനുവദിക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ 28 ആംബുല ന്‍സുകളുടെ സേവനം ഉടന്‍ ലഭ്യമാക്കും. കേരള മെഡിക്കല്‍ സര്‍വീ സ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഫണ്ടുപയോഗിച്ച് സ്വകാര്യ ഏജന്‍ സി വഴിയാണ് ആംബുലന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു അധ്യക്ഷ യായി. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലത മുഖ്യാതിഥി യായി. കോങ്ങാട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എം.ആര്‍.ലീനാകുമാരി, ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനി ധികള്‍, ആശാപ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.