അഗളി:ഇല്ലായ്മകളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന് മറ്റുള്ളവ ര്‍ക്ക് അറിവിന്റെ അക്ഷര വെളിച്ചം പകര്‍ന്ന് നല്‍കിയ ആനക്കട്ടി യിലെ കുട്ടി ടീച്ചര്‍ ആദിവാസി ബാലിക അനാമികയ്ക്ക് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ആദരം.വന്യജീവി വാരാഘോഷ ത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനായനം പരി പാടിയിലാണ് കുട്ടി ടീച്ചറേയും പഠന കൂട്ടായ്മയിലേ കുട്ടികളേയും ആദരിച്ചത്.ദേശീയോദ്യാനത്തില്‍ ഒരു ദിവസത്തെ വനയാത്രയും അധികൃതര്‍ സംഘത്തിനായി ഒരുക്കി.അനാമികയോടൊപ്പം കുട്ടി കളും രക്ഷിതാക്കളും പങ്കെടുത്തു.അസി.വൈല്‍ഡ് ലൈഫ് വാര്‍ ഡന്‍ വി അജയഘോഷ് ഉദ്ഘാടനം ചെയ്തു.ഭവാനി റേഞ്ച് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ ആശാലത യാത്ര ഫ്‌ളാഗ് ഓഫ് ചെ യ്തു.സീനിയര്‍ വൈല്‍ഡ് ലൈഫ് അസി.എസ് നിഷ സംഘത്തെ അനുഗമിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!