കല്ലടിക്കോട്:കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ ബഥനി സ്‌കൂള്‍ ക്യാമ്പ സിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി.119 ബെഡ്ഡുകളാണ് ഇവിടെ ഒരുക്കിയിട്ടു ള്ളത്.രണ്ട് ഡോക്ടര്‍മാര്‍,സ്റ്റാഫ് നഴ്‌സ്,ക്ലീനിംഗ് സ്റ്റാഫ് എന്നിവരേയും നിയോഗിച്ചിട്ടുണ്ട്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേയും ആരോഗ്യവകുപ്പിന്റേ യും കീഴില്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് സെന്റര്‍ പ്രവ ര്‍ത്തിക്കുന്നത്.വ്യത്യസ്ത സ്‌കൂളുകളിലെ അധ്യാപകര്‍ സേവന സന്ന ദ്ധരായുണ്ടാകും.പ്രാഥമിക പരിചരണം ആവശ്യമുള്ള കോവിഡ് പോസിറ്റീവായവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.

സിപിഎഫ്എല്‍ടിസിയിലേക്കെത്തുന്ന രോഗികള്‍ക്ക് മാനസികാ ര്യോഗ്യം പകരുന്നതിലും കരിമ്പ ഗ്രാമ പഞ്ചായത്ത് ശ്രദ്ധ ചെലുത്തു ന്നുണ്ട്.ഇതിനായി രോഗികളെ പ്രവേശിപ്പിക്കുന്ന ഇടങ്ങളില്‍ പ്രചോ ദനാത്മകമായ സന്ദേശങ്ങളടങ്ങിയ ആകര്‍ഷകമായ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!