പാലക്കാട്:ഹയര്‍ സെക്കന്‍ഡറി തുല്യതാബോര്‍ഡില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ ഡിസംബര്‍ 21,22,23,27,28,29 എന്നീ തിയതികളിലേക്ക് മാറ്റിവച്ചു. ഗാന്ധിയന്‍ സ്റ്റഡീസിന്റെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 28, 29 തീയതികളിലേക്കും മാറ്റിവച്ചു.തുല്യതാപരീക്ഷകള്‍ നീട്ടിവച്ചതിനാല്‍ 20 രൂപ പിഴയോടുകൂടി ഫീസടയ്ക്കുന്നതിനുള്ള തീയതി നവംബര്‍ എട്ടുവരെ നീട്ടി. പുതുക്കിയ ടൈംടേബിള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ www.dhsekerala.gov.in പബ്ലിക്ക് നോട്ടീസായി നല്‍കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നേരത്തെ നവംബര്‍ 19 മുതല്‍ 24 വരെയും ഗാഡിയന്‍ സ്റ്റഡീസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ഏഴിനും എട്ടിനുമായി നടത്താന്‍ നിശ്ചയിച്ചിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!