മലമ്പുഴ: മലമ്പുഴ എം.എല്‍.എ.യും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച 2.51 കോടി യുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി പ്രകാരം 2.30 കോടിയുടെയും പ്രാദേശിക വികസന ഫണ്ട് പ്രകാരമുള്ള 2,150000 രൂപയുടെയും പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്. എം.എല്‍.എയുടെ നിയോ ജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗവ. ലേബര്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം (55 ലക്ഷം), പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ കഞ്ചിക്കോട് ജിഎല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം (25 ലക്ഷം) ചുള്ളിമട – പയറ്റ്കാട് റോഡ് നിര്‍മ്മാണം (25 ലക്ഷം), മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ കല്ലേപ്പുള്ളി സബ്സെന്റ ര്‍ നിര്‍മാണം ആലംപള്ളം- വരാട് (25 ലക്ഷം), കൊടുമ്പ് ഗ്രാമപഞ്ചാ യത്തില്‍ എട്ടാം വാര്‍ഡിലെ കണ്ണകുളം – തിരുവാലത്തൂര്‍ റോഡ് നിര്‍മാണം (25 ലക്ഷം), 10-ാം വാര്‍ഡിലെ പുളയംപാടം റോഡ് ഫോര്‍ മേഷന്‍- ടാറിങ്ങ് പ്രവൃത്തി (20 ലക്ഷം), എലപ്പുള്ളി ഗ്രാമപഞ്ചായ ത്തില്‍ രണ്ടാം വാര്‍ഡിലെ നൊച്ചി കാട്ടുകുളം കോമന്‍ നായര്‍ റോഡില്‍ ഡ്രെയിനേജ്- റോഡ് കോണ്‍ക്രീറ്റിംഗ് എന്നീ പ്രവൃത്തി കള്‍ക്ക് 10 ലക്ഷം, 15-ാം വാര്‍ഡിലെ നോമ്പിക്കോട് സ്‌കൂള്‍ റോഡില്‍ നിന്നും ഒകരപ്പള്ളത്തേക്കുള്ള ടാര്‍ റോഡ് നിര്‍മ്മാണം (20 ലക്ഷം), അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ കുടുംബാരോഗ്യ കേന്ദ്രം നിര്‍മ്മാണത്തിന് 25 ലക്ഷം എന്നീ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.പ്രാദേശിക വികസന പദ്ധതിപ്രകാരം പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ചന്ദ്രപുരം കോവില്‍ പാളയം -രവിനഗര്‍ ഉമിയാര്‍കുളം റോഡ് കോണ്‍ക്രീറ്റിങ്ങിന് 5 ലക്ഷം , മരുതറോഡ് ഗ്രാമപഞ്ചായത്തിലെ കല്ലേപ്പുള്ളി ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മാണത്തിന് മൂന്നു ലക്ഷം, കൊട്ടേക്കാട് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം 3,50000 രൂപ, പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് കോങ്ങാംപാറ ആണ്ടിചള്ള റോഡ് കോണ്‍ക്രീറ്റിംഗിന് മൂന്നുലക്ഷം, ഗണേശപുരം മാരിയമ്മന്‍ കോവില്‍ കനാലിന്റെ തെക്കുവശം കോണ്‍ക്രീറ്റിംഗിന് നാലു ലക്ഷം, എട്ടാം വാര്‍ഡിലെ ചന്ദ്രപുരം ചെട്ടിയാര്‍ കോളനി റോഡ് കോണ്‍ക്രീറ്റിംഗിന് മൂന്നു ലക്ഷം രൂപയും ഭരണാനുമതി ലഭിച്ചു.