മണ്ണാര്‍ക്കാട്: കോവിഡ് ലോക്ക്ഡൗണ്‍ മൂലം കടകള്‍ അടച്ചിടേണ്ടി വന്നതിനാല്‍ സാമ്പത്തിക പരാധീനതയില്‍പ്പെട്ട വ്യാപാരികള്‍ക്കാ യി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്തു.മണ്ണാര്‍ക്കാട് വ്യാപാര ഭവ നില്‍ നടന്ന പരിപാടി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം അധ്യക്ഷത വഹിച്ചു. സര്‍ക്കാരുകള്‍ ഇനിയും വ്യാപാരികളെ സഹായിക്കാന്‍ തയ്യാറായില്ലെങ്കില്‍ വ്യാപാര മേഖലയും അതിനെ അശ്രയിച്ച് ജീവിക്കുന്നവരും ആത്മഹത്യയിലേക്ക് നീങ്ങേണ്ട സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഗുണഭോക്താക്കള്‍ക്കുള്ള പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യാന്‍ നിയുക്തരായ വാര്‍ഡ് ഇന്‍ ചാര്‍ജുമാര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യാപാരികളുടെ മക്കള്‍ക്ക് വേണ്ടി യൂത്ത് വിംഗ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ ജന.സെക്രട്ടറി കെ.എ ഹമീദ് നിര്‍വ്വഹിച്ചു. മെമ്പര്‍ ക്കാര്‍ക്ക് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോ പ്രതിരോധ മരുന്നിന്റെ രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ നിര്‍വ്വ ഹിച്ചു. യൂണിറ്റ് , ട്രഷറര്‍ ജോണ്‍സന്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീര്‍ മണ്ണാര്‍ക്കാട്, യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍ വികെ എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.