മണ്ണാര്‍ക്കാട്:മണ്ഡലത്തിലെ കോവിഡ് പ്രതിരോധത്തിനായി 22 ലക്ഷം രൂപ അനുവദിച്ചതായി എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അറി യിച്ചു.അലോപ്പതി,ആയുര്‍വേദ ആശുപത്രികള്‍ക്കായി എംഎല്‍എ യുടെ ആസ്തി-പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനു വദിച്ചത്.താലൂക്ക് ആശുപത്രിയില്‍ കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് 15 ലക്ഷം,അട്ടപ്പാടി ,കോട്ട ത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍,ഫേസ് ഷീല്‍ഡ് എന്നിവ വാങ്ങുന്നതിന് 5 ലക്ഷം, മണ്ഡലത്തിലെ ആയുര്‍വേദ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായി മാസ്‌ക്,ഗ്ലൗസ്,സാനിറ്റൈസര്‍ എന്നിവ വാങ്ങുന്നതിന് 2 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. എത്രയും വേഗം പാലക്കാട് ഡിഎംഒ നിര്‍വ്വഹണ ഉദ്യോഗസ്ഥയായി ഇക്കാര്യ ങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയി ച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!