മണ്ണാര്‍ക്കാട്:കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യ വയ്‌സ്‌കന്‍ മരിച്ചു. പൊറ്റശ്ശേരി കല്ലംകുളം ചാളയ്ക്കല്‍ ഹരിദാസന്‍ (54) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തേങ്ങയിടാനായി തെങ്ങില്‍ കയറിയ ഹരിദാസിനെ കടന്നല്‍ ആക്രമിക്കുകയായിരുന്നു. ഗുരു തരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെ ഇന്നായിരുന്നു മരണം.ഭാര്യ:ചിന്താമണി. മക്കള്‍:പ്രദീപ്, പ്രജിത