മണ്ണാര്‍ക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി സം സ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍/ എയ്ഡഡ് മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു . ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എന്‍. ഷംസു ദ്ദീന്‍ എംഎല്‍എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ.സി. രവീന്ദ്രനാഥിന് സമര്‍പ്പിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് എംഎല്‍എ ഫണ്ടുകള്‍ ഗ്രീന്‍ ചാനലിലൂടെ ഉപയോഗിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്നതും പ്രധാന ആവശ്യമായി ഉന്നയിച്ചിട്ടുണ്ട്.
സാധാരണക്കാരായ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന വിക്ടേഴ്സ് ചാന ലില്‍ പ്രതിദിനം അര മണിക്കൂര്‍ മാത്രമാണ് ഓരോ ക്ലാസുകാര്‍ക്കും ക്ലാസുകള്‍ ലഭിക്കുന്നത്. എന്നാല്‍ സ്വകാര്യ- അണ്‍ എയ്ഡഡ് സ്ഥാപന ങ്ങള്‍ ദിവസേന നാലും അഞ്ചും മണിക്കൂറുകളോളം വിവിധ വിഷ യങ്ങളില്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നല്‍കുന്നുണ്ട്. ഇതുമൂലം ഇവി ടെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അടച്ചിട്ടതിന്റെ പ്രയാസങ്ങളു ണ്ടാവാത്ത രീതിയിലാണ് അധ്യയനം ലഭിക്കുന്നത്. മൂന്നുമാസമെ ങ്കിലും സ്‌കൂള്‍ തുറക്കുവാന്‍ കഴിയുകയില്ല എന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഓരോ ക്ലാസുകാര്‍ക്കും ചുരുങ്ങിയത് നാല് മണിക്കൂറുകളെങ്കിലും ക്ലാസ് ലഭ്യമാക്കുന്നതിനു ള്ള മാര്‍ഗങ്ങളാണ് കണ്ടെത്തേണ്ടത് . ഇതിനായി സംസ്ഥാനത്തെ പത്തോളം ചാനലുകളെ വാടകക്കെടുത്ത് ഓരോ ക്ലാസുകാര്‍ക്കും ഓരോ ചാനല്‍ എന്ന രൂപത്തില്‍ ക്ലാസുകള്‍ നല്‍കിയാല്‍ സ്‌കൂളുകള്‍ അടച്ചതിന്റെ പ്രയാസത്തെ മറികടക്കാനാകും.
മുഖ്യാധാരാചാനലുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ വലിയ തുക വാടകയായി നല്‍കേണ്ടിവരും. ഇതിനാല്‍ റേറ്റിംഗ് കുറഞ്ഞ ചാന ലുകളേയും മുഖ്യാധാരാ ചാനലുകളെകൂടി സഹകരിപ്പിച്ച് പദ്ധതി നടപ്പിലാക്കുവാനാണ് ശ്രമിക്കേണ്ടത്. ഇതുവഴി എല്ലാ ദിവസവും എല്ലാ ക്ലാസുകള്‍ക്കും കൃത്യമായ അധ്യയനം നടത്തുവാന്‍ സാധി ക്കും. ഇപ്പോള്‍ നടക്കുന്ന അരമണിക്കൂര്‍ ക്ലാസ് കൊണ്ട് സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു വിധത്തിലുള്ള പ്രയോജനവും ലഭിക്കാത്ത സാഹചര്യമാണ്. പ്രത്യേകിച്ച് ആദിവാ സി പിന്നോക്ക മേഖലകളായ വയനാട്, ഇടുക്കി, അട്ടപ്പാടി എന്നിവിട ങ്ങളിലെ പല മേഖലകളിലും ഇപ്പോള്‍ കേബിള്‍ വഴി ചാനലുകള്‍ ലഭിക്കുവാനുള്ള സൗകര്യവും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമില്ല. ചില സ്ഥലങ്ങളില്‍ വൈദ്യുതിപോലും ലഭ്യമല്ല . അടിയന്തിരമായി ഈ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എംഎല്‍എ ഫണ്ടും മറ്റും വിനി യോഗിക്കുവാന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും അടിയന്തിര പ്രാധാന്യത്തോടെ അത് നടപ്പിലാക്കുവാന്‍ കഴിയാത്ത സ്ഥിതിയാ ണുള്ളത്.
എല്‍ എ സി എഡിഎസ്- എംഎല്‍എ എസ് ഡി എഫ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നതിന് കഴിഞ്ഞമാസം പത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നിലവിലെ സാഹചര്യ ത്തില്‍ ഇതെല്ലാം ഉപയോഗിച്ച് വിവിധ പദ്ധതികള്‍ക്ക് എംഎല്‍എ മാര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയാല്‍ അതിന് ഭരണാനുമതി ലഭിച്ച് പദ്ധതി പൂര്‍ത്തിയാകുവാന്‍ മൂന്നുമാസംമുതല്‍ ആറ് മാസം വരെ സമയമെടുക്കും. ഇത്തരത്തിലുള്ള കാലതാമസംവരുമ്പോള്‍ ഇതിന്റെ പ്രയോജനം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുകയില്ല. ഇതിനാല്‍ ഉത്തരവിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകയാണ് വേണ്ടത്. എംഎല്‍എമാര്‍, എംഎല്‍എ ഫണ്ടുപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുന്നതിന് ആവശ്യമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, കേബിള്‍ കണക്ഷന്‍, ഡിഷ് ആന്റിനകള്‍ തുടങ്ങിയവക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍തന്നെ ഗ്രീന്‍ ചാനലിലൂടെ പ്രവൃത്തി നടപ്പിലാക്കുവാന്‍ കളക്ടര്‍മാര്‍ക്കും അധികാരം നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഉടനടി നല്‍കണം. ഇതുവഴി ഇപ്പോഴത്തെ വിദ്യാഭ്യാസ പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാക്കാനാകുമെന്നും എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.