കാഞ്ഞിരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ ടാക്‌സി ടെമ്പോ ഡ്രൈവഴ്‌സ് യൂണിയന്‍ (സിഐടിയു) കാഞ്ഞിരം പോസ്റ്റ് ഓഫീസി ന് മുന്നില്‍ സത്യാഗ്രഹം നടത്തി.സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി.ദാസന്‍ സമരം ഉദ്ഘാടനം ചെയ്തു.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ബാബു,സുര എന്നിവര്‍ പങ്കെടുത്തു.ടി.രാധാകൃഷ്ണന്‍ സ്വാഗതവും ടി.മനോജ് നന്ദിയും പറഞ്ഞു.പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുക,ഓട്ടോ ടാക്‌സികള്‍ക്ക് പെട്രോള്‍,ഡീസല്‍ എന്നിവക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി അനു വദിക്കുക,ഓട്ടോ ടാക്‌സി ചാര്‍ജുകള്‍ പുതുക്കി നിശ്ചയിക്കു ക,പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി. യില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.