ഒറ്റപ്പാലം:സമൂഹത്തിന്റ ചലനങ്ങള്‍ കേള്‍ക്കുന്നില്ലെങ്കിലും എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമായി സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ മോണോ ആക്ട് വേദി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗ ക്കാരുടെ മോണോ ആക്ട് മത്സരത്തിലാണ് വ്യത്യസ്ത സാമൂഹിക വിഷയങ്ങളുമായി വിദ്യാര്‍ഥികള്‍ എത്തിയത്. മാലിന്യ സംസ്‌ക രണം, പ്രളയം, വയല്‍ നികത്തിയുള്ള കെട്ടിടനിര്‍മാണം, മരട് ഫ്ളാറ്റ് വിഷയം, ടെലിവിഷന്‍ സീരിയലുകളുടെ സ്വാധീനം തുടങ്ങി നിരവധി വിഷയങ്ങളും വിമര്‍ശനങ്ങളും മല്‍സരം വേറിട്ടതാക്കി. മത്സരം വീക്ഷിച്ച കാണികള്‍ക്കും ഈ നിമിഷങ്ങള്‍ ഏറെ പ്രിയങ്കരമായി.അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന മനുഷ്യരാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ യാക്കര ശ്രവണ സംസാര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആകാശ് കൃഷ്ണ മോണോ ആക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.