Month: October 2019

നവീകരണത്തിനൊരുങ്ങി ശബരി ആശ്രമം; ആശ്രയമായത് മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക്

മലമ്പുഴ:അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ക്കിടയിലും മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായി തീര്‍ന്ന അകത്തേത്തറ ശബരി ആശ്രമം നവീകരണത്തിന് ഒരുങ്ങുന്നു. സാംസ്‌കാരിക വകുപ്പ് അനുവദിച്ച രണ്ടര കോടി ചെലവഴിച്ചാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനാകുന്ന രീതിയില്‍ ശബരി ആശ്രമത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1923 ല്‍…

എം. ഡി. രാമനാഥന്‍ സ്മാരക സാംസ്‌ക്കാരിക നിലയം; 21 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

വടക്കഞ്ചേരി:വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ എം.ഡി.രാമ നാഥന് ജന്മനാടായ മഞ്ഞപ്രയില്‍ സ്മാരകമായി സാംസ്‌ക്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സാംസ്‌ക്കാരിക നിലയം ഒക്ടോബര്‍ 21 ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇന്ത്യന്‍ സംഗീതത്തിന്റെ ഖ്യാതി വാനോള മുയര്‍ത്തിയ എം.ഡി.രാമനാഥന്റെ…

മണ്ണാര്‍ക്കാട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം 21 ന്

മണ്ണാര്‍ക്കാട്: ക്ഷീരവികസന വകുപ്പ്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മണ്ണാര്‍ക്കാട് ബ്ലോക്ക് ക്ഷീര കര്‍ഷകസംഗമം ഒക്ടോബര്‍ 21 ന് രാവിലെ 10 ന് പാലക്കയം ടി.ജെ. കോംപ്ലക്സ് ഹാളില്‍ നടക്കും. കെ. വി. വിജയദാസ്…

അട്ടപ്പാടി സമ്പൂര്‍ണ സാക്ഷരതാ പദ്ധതി: സര്‍വേ പരിശീലനം ആരംഭിച്ചു

അട്ടപ്പാടി: ആദിവാസി വിഭാഗത്തിലെ നിരക്ഷരത പൂര്‍ണമായും ഇല്ലാതാക്കുക, തുടര്‍ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന അട്ടപ്പാടി സമ്പൂര്‍ണ സാക്ഷരതാ പദ്ധതിയുടെ ഓരോ ഊരിലെയും നിരക്ഷരരെ കണ്ടെത്തുന്ന തിനുള്ള സര്‍വേ പരിശീലനവും ഫോറങ്ങളുടെ വിതരണവും ആരംഭിച്ചു.അഗളി പഞ്ചായത്ത്തല പരിശീലനം പഞ്ചായത്ത് അംഗം…

നാഷനാഷണല്‍ ലോക് അദാലത്ത്: 633 കേസുകള്‍ തീര്‍പ്പാക്കി ണല്‍ ലോക് അദാലത്ത്: 633 കേസുകള്‍ തീര്‍പ്പാക്കി

പാലക്കാട്:സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ കീഴില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പരാതി പരിഹാര നാഷണല്‍ ലോക് അദാലത്തില്‍ 633 കേസുകള്‍ക്ക് തീര്‍പ്പാക്കി. 62 ലക്ഷം രൂപ പരിഹാര തുകയായി അനുവദിച്ചു. ജില്ലാ…

ജില്ലാ സ്‌കൂള്‍ കലോത്സവം തച്ചമ്പാറയില്‍:സംഘാടക സമിതിയായി

തച്ചമ്പാറ:അറുപതാമത് പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സ വം നവംബര്‍ 14 മുതല്‍ 16 വരെ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ നടക്കും. പന്ത്രണ്ട് ഉപജില്ലകളില്‍ നിന്നായി പതി നായിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരക്കാനെത്തുന്ന കൗമാര കലാമേളക്ക് ആദ്യമായാണ് തച്ചമ്പാറ…

ഗോവിന്ദന്‍ നായര്‍ നിര്യാതനായി

തച്ചമ്പാറ മുതുകുറുശ്ശി മൂത്തേടത്ത് വീട്ടില്‍ ഗോവിന്ദന്‍ നായര്‍ (96) നിര്യാതനായി. സംസ്‌കാരം ഒക്ടോബര്‍ 17 ഉച്ചയ്ക്ക് ഒരു മണിക്ക് ഐവര്‍മഠത്തില്‍. ഭാര്യ പരേതയായ കല്യാണി കുട്ടിയമ്മ. മക്കള്‍:ശ്രീധരന്‍,മണികണ്ഠന്‍,രത്നാവതി,തങ്കമണി,ചന്ദ്രിക.മരുമക്കള്‍:ശ്രീദേവി,ഉദയകുമാര്‍,ശിവന്‍,വിനോദിനി. പരേതനായ രാജഗോപാല്‍

ലോകഭക്ഷ്യദിനത്തില്‍ ഭക്ഷണം വിതരണം ചെയ്ത് വിദ്യാര്‍ത്ഥികളുടെ മാതൃക

മണ്ണാര്‍ക്കാട്: ലോക ഭക്ഷ്യ ദിനത്തില്‍ താലൂക്ക് ഗവ.ആശു പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണം ചെയ്ത് വിദ്യാര്‍ത്ഥികള്‍ മാത്യകയായി. എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റാണ് മണ്ണാര്‍ക്കാട് താലൂക്ക് ഗവ.ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്തത്.നാഷണല്‍ സര്‍വ്വീസ് സ്‌കീം ക്ലസ്റ്റര്‍ കണ്‍വീനര്‍…

അട്ടപ്പാടി ഊരുകള്‍ ഒറ്റപ്പാലം സബ് കലക്ടര്‍ സന്ദര്‍ശിച്ചു

അട്ടപ്പാടി:അട്ടപ്പാടിയിലെ വിദൂര കുറുമ്പ ഊരുകളായ ആനവായ്, താഴെ തൊടുക്കി, മേലെ തൊടുക്കി, ഗലസി എന്നിവിടങ്ങളില്‍ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. കുറുമ്പ വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്നും നബാഡില്‍ ഉള്‍പ്പെടുത്തി ആനവായ് മുതല്‍ ഗലസി…

പോഷണ മാസാചരണ സമാപനം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്:ദേശീയ പോഷണ മാസാചരണ സമാപനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഐസിഡിഎസിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. പോഷകാഹാര പ്രധാന്യമറിയിച്ച് മുനിസിപ്പല്‍ ബസ്റ്റാന്റില്‍ പൊതുജന ബോധവല്‍ക്കരണം, പോഷണ്‍ റാലി,അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഹാന്റ് വാഷ് ഡാന്‍സ്, നാടന്‍പാട്ട്,അങ്കണവാടി ടീച്ചര്‍മാര്‍ തയാറാക്കിയ പോഷക…

error: Content is protected !!