മണ്ണാര്‍ക്കാട്: ലോക ഭക്ഷ്യ ദിനത്തില്‍ താലൂക്ക് ഗവ.ആശു പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണം ചെയ്ത് വിദ്യാര്‍ത്ഥികള്‍ മാത്യകയായി. എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റാണ് മണ്ണാര്‍ക്കാട് താലൂക്ക് ഗവ.ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്തത്.നാഷണല്‍ സര്‍വ്വീസ് സ്കീം ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എച്ച് ഫഹദ് ഉദ്ഘാടനം ചെയ്തു.സേവ് മണ്ണാര്‍ക്കാട് ചെയര്മാന് ഫിറോസ് ബാബു, നഷീദ് പിലാക്കല്‍ , കുഞ്ഞിമുഹമ്മദ്, പ്രോഗ്രാം ഓഫീസര്‍ സി.സിദ്ദിഖ്, എന്‍ എസ് എസ് ലീഡര്‍മാരായ അനാമിക എന്‍ ,നബീല്‍ പി.ആര്, അതുല്യ ശ്രീധര്‍ എന്നിവര്‍ സംബന്ധിച്ചു.